|    Dec 12 Wed, 2018 7:58 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സിനിമയിലെ സീനിയര്‍, ജൂനിയര്‍ തരംതിരിവ് ഒഴിവാക്കണം: കെ പി രാജേന്ദ്രന്‍

Published : 21st November 2018 | Posted By: kasim kzm

കൊച്ചി: സിനിമാരംഗത്ത് അഭിനേതാക്കളുടെ സീനിയര്‍, ജൂനിയര്‍ എന്ന തരത്തിലുള്ള തരംതിരിവുകള്‍ അവസാനിപ്പിക്കണമെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍. സിനിമയിലെ സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റുകളുടെ സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മിനിമം വേതനവും തൊഴില്‍ സുരക്ഷിതത്വവും അഭിനേതാവെന്ന മാന്യമായ പരിഗണനയും ഉണ്ടാവണം. ആര്‍ട്ടിസ്റ്റുകളുടെ അവകാശങ്ങള്‍ക്കായി ഒപ്പമുണ്ടാവുമെന്നും ചലച്ചിത്ര രംഗത്ത് ആദ്യമായി ട്രേഡ് യൂനിയന്‍ സംഘടന രൂപീകരിച്ച് അവകാശങ്ങള്‍ നേടിയെടുക്കാ ന്‍ മുന്നിട്ടിറങ്ങിയ പ്രസ്ഥാനം എഐടിയുസി ആണെന്നും രാജേന്ദ്രന്‍ പറഞ്ഞു. മാക്ട ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര അധ്യക്ഷത വഹിച്ചു. എ ഐടിയുസി സംസ്ഥാന സെക്രട്ടറി പി രാജു, ജില്ലാ സെക്രട്ടറി കെ എന്‍ ഗോപി, മാക്ട വര്‍ക്കി ങ് പ്രസിഡന്റ് കെ കെ സന്തോഷ് ബാബു, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മെംബര്‍ അഡ്വ. ടി എന്‍ അരുണ്‍കുമാര്‍, എസ് അജ്മല്‍ ശ്രീകണ്ഠപുരം, നിതീഷ് മുരളി, ഉണ്ണികൃഷ്ണന്‍ ഇടപ്പള്ളി സംസാരിച്ചു.
ഭാരവാഹികളായി കെ പി രാജേന്ദ്രന്‍, പി രാജു, ബൈജു കൊട്ടാരക്കര (രക്ഷാധികാരികള്‍), അഡ്വ. ടി എന്‍ അരുണ്‍കുമാര്‍ (പ്രസിഡന്റ്), ഉണ്ണികൃഷ്ണന്‍ ഇടപ്പള്ളി (വര്‍ക്കിങ് പ്രസിഡന്റ്), അനാമിക, ഉണ്ണി മുവാറ്റുപുഴ (വൈസ് പ്രസിഡന്റുമാര്‍), നിതീഷ് മുരളി (സെക്രട്ടറി), സജിനി തമ്പി, ഗിരിജ ആലപ്പുഴ (ജോയിന്റ് സെക്രട്ടറിമാ ര്‍), രാമചന്ദ്രന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss