|    Feb 18 Sun, 2018 8:38 am

സിനിമകളുടെ പ്രദര്‍ശനകേന്ദ്രമായി കുഴിക്കാട്ടുശ്ശേരി ഗ്രാമിക ഒരുങ്ങി

Published : 16th January 2017 | Posted By: fsq

 

മാള: കലക്കും പൈതൃകത്തിനും സാമൂഹിക ഉന്നമനത്തിനും തങ്ങളുടേതായ പങ്ക് വഹിച്ചുവരുന്ന കുഴിക്കാട്ടുശ്ശേരി ഗ്രാമിക ഇനി ലോക സിനിമയുടെ പ്രദര്‍ശന കേന്ദ്രമായും മാറുന്നു. വിവിധ ലോകഭാഷകളില്‍ നിന്നും ഇന്ത്യന്‍ ഭാഷകളില്‍ നിന്നും തിരഞ്ഞെടുക്കുന്ന കലാമൂല്യമുള്ളതും സാമൂഹിക പ്രസക്തിയുള്ളതുമായ എല്ലാത്തരം സിനിമകളും ഇനിമുതല്‍ ഇവിടെ സൗജന്യമായി പ്രദര്‍ശിപ്പിക്കും. മാസത്തിലെ രണ്ടാമത്തേയും നാലാമത്തേയും ഞായറാഴ്ചകളില്‍ സൗജന്യ ചലചിത്ര പ്രദര്‍ശനം നടക്കും. പ്രമുഖ കവിയും ചലചിത്ര ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ചലചിത്ര പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സിനിമ അടിസ്ഥാനപരമായി ബഹുസ്വരമാണെന്നും അതിനാല്‍തന്നെ ജനാധിപത്യപരമാണെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. വ്യത്യസ്ഥ കലകളുടെ സംഗമമായ സിനിമ ഇന്ന് മൂലധനാധിപത്യം വെറും കച്ചവടമായി മാറുകയാണ്. ജനകീയമായ ഇടപെടലുകളിലൂടെ മൂലധനത്തിന്റെ അധീശത്വത്തെ ചെറുക്കാന്‍ ഫിലിം സൊസൈറ്റികള്‍ക്കാകുമെന്നും അദ്ധേഹം പറഞ്ഞു. ഗ്രാമിക ഫിലിം സൊസൈറ്റി പ്രസിഡന്റ് തുമ്പൂര്‍ ലോഹിതാക്ഷന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ വിവിധ ഫിലിം സൊസൈറ്റി പ്രതിനിധികളായ കെജെ റിജോയ്, ഇമ ബാബു, റൈനോള്‍ഡ്,  ൈഷന്‍ അവരേഷ്, കെസി തമ്പി, ഗ്രാമിക സെക്രട്ടറി പികെ കിട്ടന്‍, ഫിലിം സൊസൈറ്റി സെക്രട്ടറി ഡോ.വിപി വിഷ്ണു, ഖജാന്‍ജി കെ.ജി ഉണ്ണികൃഷ്ണന്‍  സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss