|    Mar 30 Thu, 2017 6:34 am
FLASH NEWS

സിനായിലെ ഐഎസ് നേതാവിനെ വധിച്ചു

Published : 6th August 2016 | Posted By: SMR

കെയ്‌റോ: ഐഎസിന്റെ സിനായ് വിഭാഗം മേധാവിയെ വധിച്ചതായി ഈജിപ്ഷ്യന്‍ സൈന്യം അറിയിച്ചു. തെക്കന്‍ ഈജിപ്തിലെ എല്‍ ആരിഷ് നഗരത്തില്‍ നടന്ന ആക്രമണത്തിലാണ് അബു ദുവാ അല്‍ അന്‍സാരി കൊല്ലപ്പെട്ടത്.
ആക്രമണത്തില്‍ 45 ഐഎസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് സമീര്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും നശിപ്പിച്ചിട്ടുണ്ട്. ദൗത്യം നടന്നത് എന്നാണെന്നു വ്യക്തമല്ല.
ഈജിപ്ഷ്യന്‍ സുരക്ഷാസേനയുടെ മുന്നേറ്റമാണിതെന്നും എന്നാല്‍, ഇതിലൂടെ ആക്രമണം കുറയ്ക്കാന്‍ സാധിക്കുമെന്നു പറയാന്‍ സാധിക്കില്ലെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. ജനാധിപത്യരീതിയിലൂടെ അധികാരത്തിലേറിയ മുഹമ്മദ് മുര്‍സി സര്‍ക്കാരിനെ അട്ടിമറിച്ചതിനു പിന്നാലെയാണ് രാജ്യത്ത് സായുധസംഘം ആക്രമണം ശക്തമാക്കിയത്.
ഈജിപ്തില്‍ ഐഎസ് പ്രവര്‍ത്തകരുടെ എണ്ണം തീരെ കുറവാണെന്നും ഒറ്റ ആക്രമണത്തിലൂടെ 45 പേരെ കൊലപ്പെടുത്താന്‍ സാധിച്ചെങ്കില്‍ അതൊരു വന്‍ നേട്ടമാണെന്നും യുഎസ് പ്രതികരിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day