|    Jul 16 Mon, 2018 7:54 pm
FLASH NEWS

സിനാന്‍ വധക്കേസ്: വിധി 17ന്

Published : 4th August 2017 | Posted By: fsq

 

വിദ്യാനഗര്‍: നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ സബ്‌നം മന്‍സിലില്‍ മാമുവിന്റെ മകന്‍ മുഹമ്മദ് സിനാനെ(21) ബൈക്ക് തടഞ്ഞുനിര്‍ത്തി കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. കേസില്‍ 17ന് വിധിപറയും. 2008 ഏപ്രില്‍ 16നാണ് കേസിനാസ്പദമായ സംഭവം. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ അശ്വിനി നഗറിലെ അണ്ടര്‍പാസേജിനടുത്ത് വച്ച് ബൈക്ക് തടഞ്ഞുനിര്‍ത്തി കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ അണങ്കൂര്‍ ജെപി കോളനിയിലെ ജ്യോതിഷ്(28), അടുക്കത്ത്ബയല്‍ കശുവണ്ടി ഫാക്ടറിക്ക് സമീപത്തെ കിരണ്‍കുമാര്‍ (28), കശുവണ്ടി ഫാക്ടറി റോഡിലെ കെ നിഥിന്‍(29) എന്നിവരാണ് പ്രതികള്‍. 48 സാക്ഷികളാണ് കേസിലുള്ളത്. ഇതില്‍ 32 പേരെ വിസ്തരിച്ചു. 2008ല്‍ കാസര്‍കോട്ടുണ്ടായ വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്നാണ് യുവാവിനെ സംഘപരിവാര പ്രവര്‍ത്തകര്‍ കുത്തിക്കൊന്നത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി എന്‍ ഇബ്രാഹിമും പ്രതിഭാഗത്തിന് വേണ്ടി ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയും ഹാജരായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss