|    Feb 21 Wed, 2018 11:07 am
FLASH NEWS

സിനാന്‍ വധക്കേസ്: വിചാരണ കനത്ത സുരക്ഷയില്‍

Published : 24th January 2017 | Posted By: fsq

 

വിദ്യാനഗര്‍: ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു. നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ മാമുവിന്റെ മകന്‍ മുഹമ്മദ് സിനാനി(21)നെ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ് കനത്ത സുരക്ഷയില്‍ ആരംഭിച്ചത്. കോടതിക്ക് അകത്തും പുറത്തും വിചാരണ വേളയില്‍ പോലിസിനെ നിയോഗിച്ചിട്ടുണ്ട്. 2008 ഏപ്രില്‍ 16ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സിനാന്‍ ആനബാഗിലുവിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ മറ്റൊരു ബൈക്കിലെത്തിയ സംഘ്പരിവാര പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്. 2008 ഏപ്രില്‍ 14ന് വിഷുദിനത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് ബീച്ച്‌റോഡ് ആച്ചപ്പലൈനിലെ സന്ദീപ് കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത്. അണങ്കൂര്‍ ജെപി കോളനിയിലെ ജ്യോതിഷ്(21), അടുക്കത്ത്ബയല്‍ സ്വദേശികളായ കെ കിരണ്‍കുമാര്‍(29), കെ നിഥിന്‍കുമാര്‍(24) എന്നിവരാണ് പ്രതികള്‍. കേസില്‍ 48 സാക്ഷികളുണ്ട്. ഇന്നലെ രണ്ട് സാക്ഷികളെ വിസ്തരിച്ചു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി എന്‍ ഇബ്രാഹിം ഹാജരായി. പ്രതിഭാഗത്തിന് വേണ്ടി ബിജെപി നേതാവ് അഡ്വ. പി എസ് ശ്രീധരന്‍ പിള്ള ഹാജരായി. ഊര്‍ജസംരക്ഷണ  സെമിനാര്‍കാസര്‍കോട്്: എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ഊര്‍ജ്ജ ബോധവല്‍ക്കരണ സെമിനാര്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സിഡി എസ് ചെയര്‍പേര്‍സണ്‍ ഷക്കീല മജീദ്,  അനില്‍കുമാര്‍, ജയചന്ദ്രന്‍,  കൂക്കാനം റഹ്മാന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss