|    Oct 20 Sat, 2018 9:25 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സിനാന്‍ വധക്കേസ്:വിധി 15ലേക്ക് മാറ്റി

Published : 1st September 2017 | Posted By: mi.ptk

കാസര്‍കോട്: ബൈക്ക് തടഞ്ഞ് നിര്‍ത്തി മുസ്‌ലിം യുവാവിനെ കുത്തിക്കൊന്ന കേസില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി 15ലേക്ക് മാറ്റി. നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ മാമു-ആയിഷ ദമ്പതികളുടെ മകനും കാസര്‍കോട് സിടിഎം പെട്രോള്‍ പമ്പിന് സമീപത്തെ കടയിലെ ജീവനക്കാരനുമായിരുന്ന മുഹമ്മദ് സിനാനെ(19) മുസ്‌ലിം വിരോധത്തിന്റെ  പേരില്‍ കുത്തിക്കൊലപ്പെടുത്തിയതാണ് കേസ്. അണങ്കൂര്‍ ജെപി കോളനിയിലെ ജ്യോതിഷ്, കിരണ്‍കുമാര്‍, നിതിന്‍ കുമാര്‍ എന്നിവരാണ് പ്രതികള്‍. 2008 ഏപ്രില്‍ 16ന് ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയായിരുന്നു സംഭവം. ഉച്ചയ്ക്ക്  ഭക്ഷണം കഴിക്കാന്‍ പോവും വഴി, രോഗിയായ സുഹൃത്തിനെ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ മൂന്നംഗ സംഘം ഓവര്‍ ബ്രിഡ്ജിന് കീഴില്‍വച്ച്  കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കേസില്‍  48 സാക്ഷികളാണ് ഉണ്ടായിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss