|    Jul 21 Sat, 2018 1:29 am
FLASH NEWS
Home   >  Districts  >  Kasaragod  >  

സിനാന്‍ വധം: മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

Published : 18th September 2017 | Posted By: shins

കാസര്‍കോട്: മുസ്‌ലിം വിരോധത്തിന്റെ പേരില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി സിനാന്‍ എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികളെയും വെറുതെ വിട്ടു. അണങ്കൂര്‍ ജെ പി കോളനിയിലെ ജ്യോതിഷ് (30), അടുക്കത്ത് ബയല്‍ കശുവണ്ടി ഫാക്ടറി റോഡില്‍ കിരണ്‍ കുമാര്‍ (30), കെ നിതിന്‍ കുമാര്‍ (33) എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. കൊലപാതകം നടന്നിട്ടുണ്ടെന്ന് പറഞ്ഞ കോടതി എന്നാല്‍ ഇവര്‍ തന്നെയാണ് പ്രതികളെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി.
നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ മാമുആയിഷ ദമ്പതികളുടെ മകനും കാസര്‍കോട് സിടിഎം പെട്രോള്‍ പമ്പിന് സമീപത്തെ ഒരു കടയിലെ ജീവനക്കാരനുമായിരുന്ന മുഹമ്മദ് സിനാനെ(19) 2008 ഏപ്രില്‍ 16ന് ആനവാതുക്കലില്‍ പോയി സുഹൃത്തിനെ സന്ദര്‍ശിച്ച് മടങ്ങുംവഴി മൂന്നംഗ സംഘം തടഞ്ഞുനിര്‍ത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധിപുറപ്പെടുവിച്ചത്. നേരത്തെ മൂന്നു തവണ കേസിലെ വിധി പറയല്‍ മാറ്റിവെച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss