|    Sep 22 Sat, 2018 5:04 am
FLASH NEWS
Home   >  Sports  >  Football  >  

സിനദിന്‍ സിദാന്‍ ഖത്തര്‍ ദേശീയ ടീം പരിശീലകന്‍?

Published : 3rd June 2018 | Posted By: vishnu vis

മാഡ്രിഡ്: റയല്‍ മാഡ്രിഡ് പരിശീലകസ്ഥാനം ഒഴിഞ്ഞ മുന്‍ ഫ്രഞ്ച് ഇതിഹാസ താരം സിനദിന്‍ സിദാന്‍ ഖത്തര്‍ ദേശീയ ടീമിന്റെ പരിശീലകനാകാനൊരുങ്ങുന്നതായി റിപോര്‍ട്ട്. അപ്രതീക്ഷിതമായി റയല്‍ മാഡ്രിഡ് പരിശീലകസ്ഥാനം രാജിവച്ച സിദാന്‍ ഏകദേശം 1537 കോടി രൂപയ്ക്ക് ഖത്തറുമായി കരാറിലൊപ്പിട്ടതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. പ്രമുഖ ഈജിപ്ഷ്യന്‍ ബിസിനസുകാരനായ നാഗ്വിബ് സാവ്‌രിസിന്റെ ട്വിറ്റര്‍ പോസ്റ്റാണ് ഇത് സംബന്ധിച്ച സൂചന നല്‍കുന്നത്. 2022 ലെ ഫുട്‌ബോള്‍ ലോകകപ്പിന് ഖത്തറാണ് ആതിഥേയത്വം അരുളുന്നത്. അതിനാല്‍ത്തന്നെ ഖത്തര്‍ ദേശീയ ടീമിനെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ പ്രാപ്തമാക്കുന്നതിന് വേണ്ടിയാണ് വമ്പന്‍ വിലകൊടുത്ത് സിദാനെ പരിശീലകനാക്കുന്നതെന്നാണ് വിവരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss