|    Jan 19 Thu, 2017 9:57 am
Home   >  Pravasi  >  Gulf  >  

സിദ്‌റയില്‍ മൂന്ന് പുതിയ ക്ലിനിക്കുകള്‍ തുറന്നു

Published : 17th August 2016 | Posted By: SMR

ദോഹ: സിദ്‌റ മെഡിക്കല്‍ ആന്റ് റിസര്‍ച്ച് സെന്ററിലെ ഒപി ക്ലിനിക് കെട്ടിടത്തില്‍ കുട്ടികളുടെ ചികില്‍സക്കായി മൂന്ന് പുതിയ ക്ലിനിക്കുകള്‍ കൂടി ആരംഭിച്ചു. ന്യൂറോ സര്‍ജറി ക്ലിനിക്ക്, യൂറിനറി ട്രാക്ട് ക്ലിനിക്, ഓര്‍ത്തോപീഡിക് ക്ലിനിക് എന്നിവയാണ് റഫറല്‍ സിസ്റ്റത്തോടെ ആരംഭിച്ചിരിക്കുന്നത്.  ജന്മനായുള്ള രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന കുഞ്ഞുങ്ങള്‍ക്കുള്ള ചികില്‍സയാണ് യൂറിനറി ട്രാക്ട് ക്ലിനിക്കില്‍ നല്‍കുന്നത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍(എച്ച്എംസി), പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍, ഖത്തര്‍ ഫൗണ്ടേഷനു കീഴിലെ പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നു റഫര്‍ ചെയ്യുന്ന കേസുകള്‍ നിലവില്‍ സിദ്‌റ സെന്റര്‍ സ്വീകരിക്കുന്നുണ്ട്.
സിദ്‌റ ഒപിയിലെ എല്ലാ കണ്‍സള്‍ട്ടിങ് സേവനങ്ങളും പുതിയ ക്ലിനിക്കുകള്‍ക്ക് ലഭ്യമാക്കും. എച്ച്എംസിയില്‍ ലഭിക്കുന്ന എല്ലാ പീഡിയാട്രിക് സേവനങ്ങളും ഇപ്പോള്‍ സിദ്‌റയില്‍ ലഭ്യമാകുന്നുണ്ട്. സിദ്‌റ ഒപി ക്ലിനിക് കെട്ടിടത്തില്‍ 25 ക്ലിനിക്കുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക