|    Apr 22 Sun, 2018 12:34 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സിദ്ധാര്‍ഥ ഥാര്‍ ഐഎസിന്റെ മുതിര്‍ന്ന നേതാവെന്നു സൂചന

Published : 3rd May 2016 | Posted By: SMR

siddhartha-dhar

ലണ്ടന്‍: പുതിയ ജിഹാദി ജോണ്‍ എന്ന് പാശ്ചാത്യരാജ്യങ്ങള്‍ വിളിക്കുന്ന ഇന്ത്യന്‍ വംശജനും ബ്രിട്ടിഷ് പൗരനുമായ സിദ്ധാര്‍ഥ ഥാര്‍ ആണ് ഐഎസിന്റെ ഇപ്പോഴത്തെ മുതിര്‍ന്ന നേതാവെന്ന് മാധ്യമറിപോര്‍ട്ട്. ഐഎസ് പ്രവര്‍ത്തകരുടെ ലൈംഗിക അടിമത്വത്തില്‍ നിന്നു രക്ഷപ്പെട്ട നിഹാദ് ബരാക്കാത്ത് എന്ന യസീദി പെണ്‍കുട്ടിയെ ഉദ്ധരിച്ച് ഇന്റിപെന്‍ഡന്റ് പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇയാള്‍ നിലവില്‍ മൗസില്‍ കേന്ദ്രീകരിച്ച ഐഎസ് സംഘത്തിലാണെന്നും റിപോര്‍ട്ട് പറയുന്നു.
ഹിന്ദുവായിരുന്ന ഇയാള്‍ മതംമാറിയ ശേഷം അബു റുമൈസാ എന്ന പേരു സ്വീകരിച്ചതായും ബ്രിട്ടീഷ് പോലിസ് കസ്റ്റഡിയില്‍ ജാമ്യത്തിലിറങ്ങി 2014ല്‍ ഭാര്യക്കും കുഞ്ഞിനുമൊപ്പം സിറിയയിലേക്ക് കുടിയേറിയതായും റിപോര്‍ട്ടുകള്‍ പറയുന്നു. ബ്രിട്ടിഷ് ആസ്ഥാനമായ ബ്രിട്ടിഷ് മുസ്‌ലിം ടിവിക്കുവേണ്ടി നിര്‍മിച്ച ഡോക്യുമെന്ററിയിലാണു വെളിപ്പെടുത്തലുകള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss