|    Nov 20 Tue, 2018 3:29 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സിദ്ധരാമയ്യയുടെ മകന്റെ മരണം: വിവാദ പരാമര്‍ശവുമായി ജനാര്‍ദന റെഡ്ഡി

Published : 1st November 2018 | Posted By: kasim kzm

ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്റെ മരണം സംബന്ധിച്ചു ഖനിരാജാവ് ജി ജനാര്‍ദന റെഡ്ഡി നടത്തിയ പരാമര്‍ശം വിവാദമായി. അധികാരം ദുര്‍വിനിയോഗം ചെയ്തു തന്നെ നാലു വര്‍ഷം ജയിലിലടച്ച് മക്കളില്‍ നിന്നകറ്റിയതിന് സിദ്ധരാമയ്യക്ക് ദൈവം നല്‍കിയ ശിക്ഷയാണ് മകന്റെ മരണമെന്നാണ് റെഡ്ഡി പറഞ്ഞത്. പ്രാദേശിക വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു വിവാദ പരാമര്‍ശം.
സിദ്ധരാമയ്യയുടെ മകന്‍ 2016 ജൂലൈയില്‍ ബല്‍ഗാമിലെ ആശുപത്രിയിലാണ് അന്തരിച്ചത്. ജനാര്‍ദന റെഡ്ഡിയുടെ വിവാദ പരാമര്‍ശത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പ അപലപിച്ചു. റെഡ്ഡി മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍മന്ത്രിയായ റെഡ്ഡിക്ക് സംസ്‌കാരവും മനുഷ്യത്വവുമില്ലെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്.
രാഷ്ട്രീയത്തില്‍ പരസ്പരം വിമര്‍ശിക്കാം. എന്നാല്‍, കുടുംബത്തെ വലിച്ചിഴയ്ക്കുന്നത് നല്ലതല്ല. ജനങ്ങള്‍ അത് അംഗീകരിക്കില്ല.
എന്റെ മകന്റെ മരണം ദൈവത്തിന്റെ ശിക്ഷയാണെന്നാണ് റെഡ്ഡി പറഞ്ഞത്. എന്നാല്‍, റെഡ്ഡിയുടെ പാപങ്ങള്‍ക്ക് അദ്ദേഹത്തിന്റെ കുട്ടികളെ ശിക്ഷിക്കരുതെന്നു ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുകയാണ്- സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.
റെഡ്ഡിയുടെ പരാമര്‍ശത്തെ ഡി കെ ശിവകുമാറും ആര്‍ വി ദേശ് പാണ്ഡെയുമടക്കമുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ അപലപിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss