|    Mar 26 Sun, 2017 1:16 am
FLASH NEWS

സിദ്ദു എംപിസ്ഥാനം രാജിവച്ചു; എഎപിയിലേക്കെന്നു സൂചന

Published : 19th July 2016 | Posted By: sdq

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദു രാജ്യസഭാംഗത്വം രാജിവച്ചു. എഎപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സിദ്ദുവിന്റെ രാജി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ബിജെപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്ന ഇദ്ദേഹത്തെ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ഏപ്രിലിലാണ് രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തത്. രണ്ടുതവണ ലോക്‌സഭാംഗമായിരുന്ന സിദ്ദു ബിജെപി അംഗത്വവും ഉടന്‍ ഉപേക്ഷിക്കുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനു പിന്നാലെ പാര്‍ട്ടി പുനസ്സംഘടനയിലും പരിഗണിക്കാതിരുന്നതില്‍ സിദ്ദു അസംതൃപ്തനായിരുന്നു. രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്ന പ്രമുഖ വ്യക്തികളുടെ ഗണത്തില്‍ പെടുത്തിയാണു പിന്നീട് സിദ്ദുവിനെ ബിജെപി രാജ്യസഭയില്‍ എത്തിച്ചത്.
അടുത്തവര്‍ഷം പഞ്ചാബില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി അധികാരം പിടിക്കുമെന്നാണ് അഭിപ്രായ സര്‍വേകള്‍.

(Visited 16 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക