|    Sep 21 Fri, 2018 11:24 pm
FLASH NEWS
Home   >  National   >  

സിദ്ദു ഇനി കോണ്‍ഗ്രസില്‍

Published : 15th January 2017 | Posted By: Navas Ali kn

rahul_gandhi_sidhu_650x400-2_636200802501253036
ന്യൂഡല്‍ഹി: ബിജെപിയില്‍ നിന്നു രാജിവച്ച മുന്‍ ക്രിക്കറ്റ് താരം നവ്‌ജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹിയിലെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സിദ്ദു അമൃത്‌സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജനവിധി തേടും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണു രാജ്യസഭാ എംപി സ്ഥാനവും ബിജെപിയുടെ പ്രാഥമിക അംഗത്വവും സിദ്ദു രാജിവച്ചത്. പുതിയ പാര്‍ട്ടി രൂപീകരണം, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ഉപാധികളോടെ ആം ആദ്മി പാര്‍ട്ടിയില്‍ ആംഗത്വത്തിനുള്ള ശ്രമം എന്നിവ പരാജയപ്പെട്ടതോടെയാണ് സിദ്ദു കോണ്ഡഗ്രസിനൊപ്പം ചേര്‍ന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss