|    Mar 25 Sat, 2017 3:31 am
FLASH NEWS

സിദ്ദുവിന് പുതിയ പാര്‍ട്ടി: പ്രഖ്യാപനം ഉടനെ

Published : 3rd September 2016 | Posted By: SMR

ചണ്ഡീഗഡ്: രാജിവച്ച ബിജെപി രാജ്യസഭാ എംപി നവ്‌ജ്യോത്‌സിങ് സിദ്ദു പുതിയ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കും. ആവാസെ പഞ്ചാബ് എന്നാണ് പാര്‍ട്ടിയുടെ പേര്. അകാലിദളില്‍ നിന്നു പുറത്താക്കപ്പെട്ട ചില നേതാക്കള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ ചേരും. പഞ്ചാബിനെ തകര്‍ത്ത എല്ലാ ശക്തികള്‍ക്കുമെതിരേ പുതിയ മുന്നണി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മൂന്നുനാലു ദിവസങ്ങള്‍ക്കകം അതിന്റെ പ്രഖ്യാപനമുണ്ടാകുമെന്നും അകാലിദളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പ്രഗത്‌സിങ് അറിയിച്ചു. ആം ആദ്മി പാര്‍ട്ടി (എഎപി)യില്‍ ചേരുന്നതു സംബന്ധിച്ച് അരവിന്ദ് കെജ്‌രിവാളുമായി സിദ്ദു ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സിദ്ദു പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

(Visited 17 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക