|    Sep 26 Wed, 2018 4:26 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സിദ്ദുവിനെ കുറ്റപ്പെടുത്തി ഹരിയാന മന്ത്രി

Published : 19th August 2018 | Posted By: kasim kzm

ചണ്ഡീഗഡ്: പാക് പ്രധാനമന്ത്രിയായി ചുമതലയേറ്റ ഇംറാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തതിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗവും രാഷ്ട്രീയ നേതാവുമായ നവ്‌ജോത് സിങ് സിദ്ദുവിനെ കുറ്റപ്പെടുത്തി ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ്. സിദ്ദു ദേശവിരുദ്ധനാണെന്നും ഇസ്‌ലാമാബാദില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത നടപടി ഇന്ത്യയോടുള്ള നന്ദികേടാണെന്നും അനില്‍ വിജ് അഭിപ്രായപ്പെട്ടു. ഇത്തരം പ്രവൃത്തികളെ രാജ്യസ്‌നേഹികളായ ഒരു ഇന്ത്യന്‍ പൗരനും അനുകൂലിക്കാനാവില്ലെന്നും വിജ് പറയുന്നു. മുന്‍ പാക് ക്രിക്കറ്റ് താരം കൂടിയായ ഇംറാന്‍ ഖാന്റെ ക്ഷണപ്രകാരമാണ് സിദ്ദു ചടങ്ങില്‍ പങ്കെടുത്തത്. വാജ്‌പേയിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സമയത്താണ് സിദ്ദു പാക് പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതെന്നും വിജ് കുറ്റപ്പെടുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss