|    Sep 23 Sun, 2018 8:57 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സിദ്ദുവിനെതിരേ പാര്‍ട്ടിയിലും അതൃപ്തി

Published : 22nd August 2018 | Posted By: kasim kzm

ചണ്ഡിഗഢ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ സത്യപ്രതിജ്ഞ ചടങ്ങിനിടെ പാക് സൈനിക മേധാവിയെ കെട്ടിപ്പിടിച്ച പഞ്ചാബ് മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദുവിന്റെ നടപടിക്കെതിരെ പാര്‍ട്ടിയിലും അതൃപ്തി. എല്ലാ ദിവസവും നമ്മുടെ ജവാന്മാര്‍ കൊല്ലപ്പെടുന്നുണ്ടെന്ന കാര്യം അദ്ദേഹം മനസ്സിലാക്കണമെന്നും പാക് സൈനിക മേധാവിയെ കെട്ടിപ്പിടിച്ചതിനെ താന്‍ അനുകൂലിക്കുന്നില്ലെന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സംഭവത്തോട് പ്രതികരിച്ചത്. സത്യപ്രതിജ്ഞ ചടങ്ങില്‍ സിദ്ദു പങ്കെടുത്തത് സ്വന്തം താല്‍പര്യ പ്രകാരമായിരുന്നെന്നും പാര്‍്ട്ടിക്ക് ഇതില്‍ ഉത്തരവാദിത്വമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ചടങ്ങില്‍ പങ്കെടുത്തത് തന്റെ സുഹൃത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നെന്നും രാഷ്ട്രീയ സന്ദര്‍ശനമല്ലെന്നുമാണ് സിദ്ദു വിവാദങ്ങളോട് പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നവാസ് ശരീഫിനെ കെട്ടിപ്പിടിച്ചപ്പോഴും അനൗദ്യോഗികമായി ലാഹോറിലേയ്ക്ക് യാത്ര നടത്തിയപ്പോഴും വിവാദമായില്ല. മുന്‍ പ്രധാനമന്ത്രി വാജ്‌പേയി ലാഹോറിലേക്ക് ബസ് യാത്രയും നടത്തി. ഇതിലൊന്നും ആര്‍ക്കും പരാതിയുണ്ടായിരുന്നില്ല. ആരും മോദിയെ ചോദ്യം ചെയ്യുന്നില്ല. തന്റെ സുഹൃത്ത് ജീവിതത്തില്‍ ഒരുപാട് കഠിന പ്രയത്‌നത്തിലൂടെയും പോരാട്ടങ്ങളിലൂടെയുമാണ് കടന്നുപോയത്. അദ്ദേഹത്തിന്റെ നേട്ടം ബഹുമാനിക്കുന്നെന്നും സിദ്ദു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സിദ്ദുവിന്റെ നടപടിക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രചരണങ്ങളാണ് നടത്തുന്നത്. ബിജെപി, ശിവസേന, ബജ്്‌റംഗദള്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ സിദ്ദുവിനെതിരെ രംഗത്തെത്തുകയും ചെയ്തു. സിദ്ദുവിന്റെ നിയമസഭാംഗത്വം റദ്ദാക്കണമെന്നാണ് ബജ്‌റംഗദളിന്റെ ആവശ്യം. ശിവസേനയും ബിജെപിയും സിദ്ദുവിനെതിരെ രംഗത്തെത്തി.പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ദുവിന്റെ തലയെടുക്കുന്നവര്‍ക്ക് ബജ്‌റംഗദള്‍ നേതാവ ഇനാം പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ ആഗ്ര യൂണിറ്റ് പ്രസിഡന്റായ സഞ്ജയ് ജാട്ട് ആണ് പ്രഖ്യാപനം നടത്തിയത്.സിദ്ദുവിന്റെ തലയെടുക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്നു പറഞ്ഞുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രചരിച്ചത്. സിദ്ദു രാജ്യദ്രോഹിയാണെന്നും മാപ്പര്‍ഹിക്കാത്ത തെറ്റാണ് സിദ്ദു ചെയ്തതെന്നും സഞ്ജയ് പറഞ്ഞു. സിദ്ദുവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് ബീഹാറിലെ മുസ്സഫര്‍പൂര്‍ കോടതില്‍ നല്‍കിയ ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. അഭിഭാഷകനും രാഷ്ട്രീയ ലോക് സമത പാര്‍ട്ടി നേതാവുമായ സുധീര്‍ ഓജയാണ് പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണ് പരാതിയില്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss