|    Oct 23 Mon, 2017 12:54 am
Home   >  Todays Paper  >  page 11  >  

സിദാനു കീഴില്‍ മകന്‍ എന്‍സോ റയലിനായി അരങ്ങേറി

Published : 29th July 2016 | Posted By: SMR

ഓഹിയോ: ഇതിഹാസതാരവും കോച്ചുമായ സൈനുദ്ദീന്‍ സിദാനു കീഴില്‍ മകന്‍ എന്‍സോ റയല്‍ മാഡ്രിഡിനുവേണ്ടി അരങ്ങേറി. ചാംപ്യന്‍സ് കപ്പില്‍ പിഎസ്ജിക്കെതിരായ കളിയിലായിരുന്നു 21 കാരന്റെ അരങ്ങേറ്റം. റയലിന്റെ അക്കാദമി ടീമിനുവേണ്ടി നേരത്തേ തന്നെ കളിച്ചിട്ടുണ്ടെങ്കിലും സീനിയര്‍ ടീമിനായി എന്‍സോയുടെ കന്നി മല്‍സരമായിരുന്നു ഇത്.
രണ്ടാംപകുതിയില്‍ പകരക്കാരനായാണ് എന്‍സോ കളത്തിലിറങ്ങിയത്. റയലിനുവേണ്ടി സിദാന്‍ നടത്തിയ അവിസ്മരണീയ പ്രകടനങ്ങളുടെ ചില മിന്നലാട്ടങ്ങള്‍ എന്‍സോയും കാഴ്ചവച്ചു. മകനുള്‍പ്പെടെ അക്കാദമി ടീമിലെ യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മല്‍സരശേഷം സിദാന്‍ പ്രതികരിച്ചു. ഫ്രാന്‍സിലാണ് ജനിച്ചതെങ്കിലും സ്‌പെയിനിന്റെ അണ്ടര്‍ 21 ടീമിനുവേണ്ടിയാണ് എന്‍സോ കളിക്കുന്നത്.
എന്‍സോയെക്കൂടാതെ സിദാന്റെ രണ്ടാമത്തെ മകന്‍ ലൂക്ക റയലിന്റെ അക്കാദമി ടീമിലെ ഗോള്‍കീപ്പറാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക