|    May 26 Fri, 2017 3:22 am
FLASH NEWS

സിഡ്‌കോ മുന്‍ എംഡി സജി ബഷീറിന്റെ വീട്ടില്‍ റെയ്ഡ്

Published : 31st August 2016 | Posted By: mi.ptk

sidco

തിരുവനന്തപുരം: സിഡ്‌കോ എംഡിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന കേസില്‍ സിഡ്‌കോ മുന്‍ എംഡി സജി ബഷീറിന്റെ വീട്ടില്‍ റെയ്ഡ്. സജി ബഷീറിന്റെ പേരൂര്‍ക്കട മണ്ണാംമൂലയിലെ വസതിയിലാണ് പ്രത്യേക സംഘം ഇന്ന് രാവിലെ റെയ്ഡ് നടത്തിയത്.
സജി ബഷീര്‍ 23 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സജിക്കെതിരെ അന്വേഷണം നടന്നുവരികയായിരുന്നു. തെളിവെടുപ്പിന്റെ ഭാഗമായാണ് തിരുവനന്തപുരത്തെ വസതിയില്‍ രാവിലെ റെയ്ഡ് നടന്നത്.
ചെറുകിട വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്കും ഉന്നമനത്തിനുമായി  വ്യവസായ വകുപ്പിന് കീഴില്‍ സ്ഥാപിതമായ പൊതുമേഖലാ സ്ഥാപനമാണ് സംസ്ഥാന ചെറുകിട വ്യവസായ കോര്‍പറേഷന്‍(സിഡ്‌കോ).സിഡ്‌കോയില്‍ നിയമനം വാഗ്ദാനം ചെയ്ത് സജി ബഷീര്‍ കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day