|    Sep 20 Thu, 2018 8:46 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സിഡ്‌കോ നിയമന അഴിമതി : മുന്‍ എംഡിയെ ഒന്നാംപ്രതിയാക്കും

Published : 17th January 2017 | Posted By: fsq

 

തിരുവനന്തപുരം: സിഡ്‌കോ നിയമന അഴിമതിയില്‍ വിജിലന്‍സ് എസ്പി ആര്‍ സുകേശന്‍ സമര്‍പ്പിച്ച ത്വരിതാന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ എംഡി സജി ബഷീറിനെ ഒന്നാം പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനം. സിഡ്‌കോയിലെ നിയമനത്തില്‍ ക്രമക്കേട് നടന്നതായി ത്വരിത പരിശോധനയില്‍ കണ്ടെത്തി. 7 പേരെ നിയമിക്കാന്‍ അനുമതി ലഭിച്ചിടത്ത് 23 പേരെ നിയമിച്ചെന്നാണ് കേസ്. എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി താല്‍പര്യക്കാര്‍ക്ക് വേണ്ടി നിയമനം നടത്തിയെന്നാണ് ത്വരിത പരിശോധനയുടെ കണ്ടെത്തല്‍. 7 പേര്‍ക്കായി സര്‍ക്കാരിനോട് നിയമനാനുമതി തേടിയപ്പോള്‍ അംഗീകാരം ലഭിച്ചു. രണ്ട് അധിക തസ്തിക കൂടി ചോദിച്ചെങ്കിലും സര്‍ക്കാര്‍ അനുവദിച്ചില്ല. എന്നാല്‍, ഏഴുപേരുടെ സ്ഥാനത്ത് മതിയായ യോഗ്യതയില്ലാതെ 23 പേരെ നിയമിച്ചതായും പിഎസ്‌സിക്ക് വിടേണ്ട നിയമനവും സിഡ്‌കോ ബോര്‍ഡ് തന്നെ നടത്തിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി. എംഡിയായിരുന്ന സജി ബഷീറും വ്യവസായ വകുപ്പ് അഡീഷനല്‍ സെക്രട്ടറിയായിരുന്ന പി സി കാസിമും ഇതിനായി ഗൂഢാലോചന നടത്തിയെന്നാണ് എസ്പി ആര്‍ സുകേശന്‍ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍. എഫ്‌ഐആര്‍ വേണമെന്ന സുകേശന്റെ നിര്‍ദേശം വിജിലന്‍സ് അംഗീകരിച്ചു. സജീ ബഷീര്‍ ഒന്നാം പ്രതിയും പി സി കാസിം രണ്ടാം പ്രതിയുമാണ്. പൊതുപ്രവര്‍ത്തകനായ ദിലീപിന്റെ ഹരജി പരിഗണിച്ചാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ത്വരിതാന്വേഷണം പ്രഖ്യാപിച്ചത്. മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവരുടെ പങ്ക് ബോധ്യപ്പെട്ടില്ലെന്നാണ് അന്വേഷണ റിപോര്‍ട്ടിലുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss