|    Nov 19 Sun, 2017 3:06 am
FLASH NEWS
Home   >  National   >  

സിഡി വിവാദം: സന്ദീപ് കുമാറിന്റെ സെക്രട്ടറി കസ്റ്റഡിയില്‍

Published : 5th September 2016 | Posted By: mi.ptk

SANDEEP

ന്യൂഡല്‍ഹി: എഎപി മുന്‍ മന്ത്രി സന്ദീപ് കുമാറും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ സന്ദീപ് കുമാറിന്റെ പേഴ്‌സണല്‍ സെക്രട്ടറിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സെക്രട്ടറി പ്രവീണിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളാണ് വീഡിയോ എടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്തത്.
ആരോപണ വിധേയനായ സന്ദീപ് കുമാറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സന്ദീപിനൊപ്പം വീഡിയോയിലുണ്ടായിരുന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. റേഷന്‍കാര്‍ഡ് ശരിയാക്കി തരാമെന്ന് പറഞ്ഞ് സന്ദീപ് കുമാര്‍ തന്നെ വീട്ടില്‍ വിളിച്ചുവരുത്തുകയും മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് യുവതി മൊഴി നല്‍കിയത്. വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കെജരിവാള്‍ സന്ദീപ് കുമാറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക