|    Oct 18 Thu, 2018 6:58 pm
FLASH NEWS

സിഡിഎസ് യോഗത്തിനിടെ പൊന്മുണ്ടം പഞ്ചായത്തില്‍ സംഘര്‍ഷം

Published : 21st January 2017 | Posted By: fsq

 

പുത്തനത്താണി: പൊന്മുണ്ടം ഗ്രാമപഞ്ചായത്തില്‍ ഭരണപക്ഷ, പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള  തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിപക്ഷം പ്രസിഡന്റ് അടക്കമുള്ളവരെ ഓഫീസിനുള്ളില്‍ പൂട്ടിയിട്ടു. സംഭവത്തില്‍ മൂന്ന് മെമ്പര്‍മാര്‍ ആശുപത്രിയില്‍ ചികില്‍സ തേടി. ഇന്നലെ  രാവിലെ പ്രസിഡന്റ് ഇളയേടത്ത് സുബൈര്‍ വിളിച്ചുകൂട്ടിയ കുടുംബശ്രീയുടെ സിഡിഎസ് യോഗത്തിനിടെയാണ് സംഭവം. യോഗത്തിനെത്തിയ പ്രതിപക്ഷ മെമ്പറായ പി കെ ജാബിര്‍ സംസാരിക്കണമെന്നാവശ്യപ്പെട്ടെങ്കിലും പിന്നീട് അവസരം നല്‍കാം എന്ന് പ്രസിഡന്റ്  പറഞ്ഞതാണ് തര്‍ക്കങ്ങള്‍ക്ക് കാരണമായത്. തുടര്‍ന്ന് സംസാരിക്കാന്‍ ശ്രമിച്ച ജാബിറിനെ പ്രസിഡന്റും മറ്റു അംഗങ്ങളും തടഞ്ഞതോടെ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് ഉച്ചക്ക് ശേഷം നടന്ന ഭരണ സമിതി യോഗത്തിലേക്ക് പ്രതിപക്ഷമായ സിപിഎം, പൊന്മുണ്ടം കോണ്‍ഗ്രസ്സ് അടങ്ങിയ ജനകീയ മുന്നണി പ്രവര്‍ത്തകര്‍ ഇരച്ചു കയറുകയും ഓഫീസിന്റെ  ഗൈറ്റ് പൂട്ടി ഉപരോധിക്കുകയും ചെയ്തു. ഇതറിഞ്ഞ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയും ഇരുവിഭാഗങ്ങള്‍ തമ്മില്‍ പോര്‍വിളികളുമായി ഓഫീസിനു മുന്നില്‍  നിലയുറപ്പിക്കുകയും ചെയ്തതോടെ മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ ഉണ്ടാവുണ്ടാവുകയായിരുന്നു. ഇത് ഓഫീസിലേക്ക് വിവിധ ആവശ്യങ്ങള്‍ക്ക് വന്ന നിരവധിയാളുകളെ ബുദ്ധിമുട്ടിലാക്കി. തുടര്‍ന്ന് കല്‍പകഞ്ചേരി പോലീസ് സ്ഥലത്തെത്തി ഇരുവിഭാഗങ്ങളെയും ശാന്തരാക്കിയതോടെയാണ് സംഘര്‍ഷാവസ്ഥക്ക് അഴവ് വന്നത്.സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ മെമ്പറായ പി കെ ജാബിര്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലും ഭരണപക്ഷ മെമ്പര്‍മാരായ വൈസ് പ്രസിഡന്റ് പി കെ ആയിശുമ്മു, വാസു നെടുവഞ്ചേരി എന്നിവര്‍ എടരിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികില്‍സ തേടി.സംഭവത്തില്‍  പ്രതിഷേധിച്ച് ഇരുകൂട്ടരും വൈലത്തൂര്‍ ടൗണില്‍ പ്രകടനം നടത്തി. കുടുംബശ്രീയുടെ യോഗത്തിലേക്ക് അതിക്രമിച്ച് കയറിയ ജനകീയ മുന്നണിയുടെ മെമ്പര്‍ പി കെ ജാബിര്‍ തന്നെയും,പൂര്‍ണ്ണ ഗര്‍ഭിണിയായ വൈസ് പ്രസിഡന്റ് പി കെ ആയിശുമ്മു അടക്കമുള്ള മെമ്പര്‍മാരെയും അക്രമിക്കുകയും ഇത് തടയാന്‍ ചെന്ന മെമ്പര്‍ വാസു നെടുവഞ്ചേരിയെ ജാതി പേര് വിളിച്ച് ആക്ഷേപിക്കുകയുമായിരുന്നെന്ന് പ്രസിഡന്റ് ഇളയേടത്ത് സുബൈര്‍ പറഞ്ഞു. എന്നാല്‍ കുടുംബശ്രീ യോഗത്തില്‍ പങ്കെടുക്കാന്‍  വന്ന തന്നെ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഭരണപക്ഷ മെമ്പര്‍മാര്‍ സംഘം ചേര്‍ന്ന് മൃഗീയമായി  മര്‍ദ്ദിക്കുകയായിരുന്നെന്ന് ആശുപത്രിയില്‍ ചികില്‍സയിലുള്ള ജാബിര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss