|    Sep 19 Wed, 2018 8:52 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സിടെറ്റ്: പുതുക്കിയ പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു

Published : 30th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷയായ സിടെറ്റ് (സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) പുതുക്കിയ പരീക്ഷാ തിയ്യതി സിബിഎസ്ഇ പ്രഖ്യാപിച്ചു. സപ്തംബര്‍ 16നു പകരം ഡിസംബര്‍ ഒമ്പതിന് പരീക്ഷ നടക്കും. അപേക്ഷാ നടപടികള്‍ വൈകിയ പശ്ചാത്തലത്തിലാണു തീരുമാനം.
അപേക്ഷ സ്വീകരിക്കുന്നത് ആഗസ്ത് 27ന് അവസാനിച്ചു. ഫീസ് സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ആഗസ്ത് 30ന് മൂന്നര വരെയാണ്. ഫീസ് വെരിഫിക്കേഷന്‍ സപ്തംബര്‍ നാലു വരെ നടക്കും. അപ്‌ലോഡ് ചെയ്ത വിവരങ്ങളിലെ തെറ്റുകള്‍ ഓണ്‍ലൈനായി ഉദ്യോഗാര്‍ഥികള്‍ക്ക് സപ്തംബര്‍ ആറു മുതല്‍ 10 വരെ പരിഹരിക്കാം. കൂടുതല്‍ വിവരങ്ങള്‍ രലേ.േിശര.ശി എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss