|    Jul 21 Sat, 2018 1:38 am
FLASH NEWS

സിഗ്‌നല്‍ നിശ്ചലമായിട്ട് മൂന്ന് ദിവസം : അപകട മേഖലയായി പുളിഞ്ചോട് കവല

Published : 24th September 2017 | Posted By: fsq

 

ആലുവ: സിഗ്‌നല്‍ സംവിധാനം നിലച്ചതോടെ ദേശീയപാതയിലെ ആലുവ പുളിഞ്ചോട് കവല അപകട മേഖലയായി. മൂന്ന് ദിവസമായി സിഗ്‌നല്‍ പണി മുടക്കിയിരിക്കുകയാണ്. വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥരും ഇല്ലാതായതോടെ വാഹനങ്ങള്‍ കൂട്ടിയിടി തുടരുകയാണ്. ശനിയാഴ്ച രാത്രി ഏഴരയോടെ ഇരുചക്രവാഹനവും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇരുചക്രവാഹനയാത്രക്കാരനായ കണ്ണൂര്‍ സ്വദേശി ബോള്‍ബിയ്ക്ക് (26) ഗുരുതരമായി പരിക്കേറ്റു. സഹയാത്രികനായ കൊട്ടാരകര സ്വദേശി ഷിജോരാജനും (27)പരിക്കേറ്റിട്ടുണ്ട്. ഇവരെ ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് ഇരുചക്ര വാഹനമിടിച്ച് ആലുവ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജീവനക്കാരന്‍ കുഞ്ഞുമുഹമ്മദിന് പരിക്കേറ്റിരുന്നു. വ്യാഴാഴ്ചയും ഇരുചക്രവാഹനം ഇവിടെ അപകടത്തില്‍പെട്ടിരുന്നു. ദേശീയപാതയില്‍ ആലുവ മേല്‍പ്പാലം കയറി എറണാകുളം ഭാഗത്തേയ്ക്കു വരുന്ന വാഹനങ്ങളാണ് അപകടത്തില്‍പെടുന്നതില്‍ അധികവും. എറണാകുളം ഭാഗത്ത് നിന്ന് ആലുവയിലേയ്ക്ക് വരുന്ന വാഹനങ്ങളുമായാണ് ഇവ കൂട്ടിയിടിക്കുന്നത്. പുളിഞ്ചോട് കവലയില്‍ സിഗ്‌നല്‍ സംവിധാനം പുനസ്ഥാപിച്ചെങ്കില്‍ മാത്രമേ ഇവിടെ അപകടങ്ങള്‍ കുറയ്ക്കാന്‍ കഴിയു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss