|    Jun 22 Fri, 2018 8:54 pm
FLASH NEWS

സിഗ്നല്‍ ലൈറ്റ് കേടായി ; പാണ്ടിക്കാട് റോഡില്‍ അരമണിക്കൂര്‍ ഗതാഗത തടസ്സം

Published : 30th May 2017 | Posted By: fsq

 

മഞ്ചേരി: മഞ്ചേരി ടൗണില്‍ സിഗ്നല്‍ വിളക്കുകള്‍ പണിമുടക്കുന്നത് പതിവാകുന്നു. ഇന്നലെ മുന്ന് മണിക്കാണ് പാണ്ടിക്കാട് റോഡിലെ സിഗ്നല്‍ ലൈറ്റുകളാണ് കാല്‍ മണിക്കൂറോളം കണ്ണുചിമ്മിയത്. ഇത്  ബാക്കിയുള്ള റോഡിലെ ഗതാഗതവും ഏറെ നേരം തടസ്സപ്പെടാനിടയാക്കി. നിലമ്പൂര്‍ റോഡില്‍ നിന്നും മലപ്പുറം ഭാഗത്തേക്കുള്ള സിഗന്ല്‍ ലൈറ്റില്‍ ചുവപ്പ് തെളിഞ്ഞിട്ടും വാഹന ഗതാഗതം തുടര്‍ന്നതാണ് ഏറെ കുരുക്കുണ്ടാക്കിയത്. ഇതോടെ ബാക്കിയുള്ള റോഡില്‍ നിന്നും അക്ഷമരായി കാത്തിരുന്ന പല ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ കൂട്ടത്തോടെ  മുന്നോട്ടെടുത്തിനാ ല്‍   ജങ്ഷനില്‍ കൂട്ടത്തിരക്കായി. നിര്‍ത്താതെ ഹോണടിച്ചും മറ്റും തിരക്കുകൂട്ടിയത് മൂലം കച്ചവടക്കാര്‍ ഏറെ നേരം ചെവിയടച്ചിരിക്കുകയായിരുന്നു.  ടൗണില്‍ സിഗ്നല്‍ വിളക്കുകള്‍ തകരാറിലാവുന്നത് പതിവായിട്ടുണ്ട്.  കെല്‍ട്രോണ്‍ കമ്പനിയാണ് വിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്. തകരാറുണ്ടാവുന്ന സമയത്ത് ജീവനക്കാരെ വിളിക്കാറുണ്ടെങ്കിലും സമയത്തിനെത്താറില്ല. അതേ സമയം ഇന്നലെയുണ്ടായ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ നാട്ടുകാരാണ് മുന്നിട്ടിറങ്ങിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss