|    Aug 17 Fri, 2018 2:21 pm
FLASH NEWS

സിഗ്നല്‍ തെറ്റിച്ച് വന്ന ബസ് മൂന്ന് വാഹനങ്ങളില്‍ ഇടിച്ചു

Published : 14th June 2017 | Posted By: fsq

 

ഓയൂര്‍: പൂയപ്പള്ളി ജങ്ഷനില്‍ സിഗ്നല്‍ തെറ്റിച്ച് വന്ന സ്വകാര്യബസ് പിക്ക് അപ്പ് വാന്‍, ഓട്ടോ, ബൈക്ക് എന്നിവ ഇടിച്ച് തെറിപ്പിച്ചു. ബൈക്ക് യാത്രികന്‍ അമ്പലംകുന്ന് നെട്ടയം മഠത്തില്‍ വീട്ടില്‍ വിഷ്ണു വി പിള്ള(28) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് 3.45നായിരുന്നു അപകടം. അഞ്ചല്‍-കൊല്ലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎംഎസ് എന്ന സ്വകാര്യ ബസ് വെളിയം ഭാഗത്തുനിന്നും പൂയപ്പള്ളി ജങ്ഷനില്‍ വച്ച് സിഗ്നല്‍ തെറ്റിച്ച് മീയ്യണ്ണൂര്‍ ഭാഗത്തേക്ക് കടന്നുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. മീയ്യണ്ണൂര്‍ ഭാഗത്തേക്ക് സിഗ്നല്‍ കാത്തു കിടന്ന കൊട്ടിയം സ്വദേശി അനിലിന്റെ പിക്ക് അപ്പ് വാനിലാണ് ആദ്യം ഇടിച്ചത്. പിന്നീട് ഓയൂര്‍ ഭാഗത്തേക്ക് സിഗ്നല്‍ കാത്ത് കിടന്ന കൊട്ടാരക്കര സ്വദേശി രാജീവിന്റെ ഓട്ടോയിയില്‍ ഇടിച്ച് മുന്നോട്ട് നീങ്ങിയ ബസ് അമ്പലംകുന്ന് ഭാഗത്തേക്കുള്ള സിഗ്നല്‍ കാത്തുകിടന്ന വിഷ്ണുവിന്റെ ബൈക്കില്‍  ഇടിക്കുകയായിരുന്നു.  ഇടിയുടെ ആഘാതത്തില്‍ വിഷ്ണു തെറിച്ച് റോഡിന്റെ വശത്തേക്ക് വീഴുകയും ബസിന്റെ പിന്‍ചക്രത്തില്‍ ബൈക്ക് കുടുങ്ങുകയും ചെയ്തു. പരിക്കേറ്റ വിഷ്ണുവിനെ മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂയപ്പള്ളി പോലിസ് കേസെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss