|    Dec 12 Wed, 2018 8:28 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സിഖ് വിരുദ്ധ കലാപം; വിചാരണക്കോടതി വിധിച്ച ശിക്ഷ ഡല്‍ഹി ഹൈക്കോടതി ശരിവച്ചു

Published : 29th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അംഗരക്ഷകരാല്‍ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച 80 പേര്‍ക്കെതിരേ വിചാരണക്കോടതി വിധിച്ച ശിക്ഷ ഡല്‍ഹി ഹൈക്കോടതി ശരിവച്ചു. വിചാരണക്കോടതി വിധിച്ച ശിക്ഷയ്‌ക്കെതിരേ പ്രതികള്‍ നല്‍കിയ 22 വര്‍ഷം പഴക്കമുള്ള അപ്പീല്‍ തള്ളിക്കൊണ്ടാണ് ഡല്‍ഹി ഹൈക്കോടതിയുടെ നടപടി. എല്ലാ പ്രതികളും നാലാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് ജസ്റ്റിസ് ആര്‍ കെ ഗൗബ ഉത്തരവിട്ടു.
88 പ്രതികള്‍ നല്‍കിയ ഹരജികളാണ് കോടതി തള്ളിയത്. 1984 നവംബര്‍ രണ്ടിന് അറസ്റ്റിലായ 107 പേരില്‍ 80 പേര്‍ അഞ്ചു വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കണമെന്നാണ് 1996 ആഗസ്ത് 27ന് സെഷന്‍സ് കോടതി വിധിച്ചിരുന്നത്. ഇതിനെതിരെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈസ്റ്റ് ഡല്‍ഹിയിലെ ത്രിലോക്പുരിയില്‍ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ ഹരജിയാണ് കോടതി തള്ളിയത്.
1984 ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധി സിഖുകാരായ അംഗരക്ഷകരാല്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഡല്‍ഹിയിലെ ത്രിലോക്പുരിയിലുണ്ടായ കൂട്ടക്കൊലയില്‍ 95 പേരാണ് കൊല്ലപ്പെട്ടത്. 100ഓളം വീടുകള്‍ അക്രമികള്‍ തീവച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു. 100ലധികം പേരെ കലാപത്തിനും നിരോധനാജ്ഞ ലംഘിച്ചതിനും അറസ്റ്റ് ചെയ്തു.
അതേസമയം 95 മൃതദേഹങ്ങള്‍ ഇവിടെ കണ്ടെത്തിയിട്ടും ഒരാള്‍ക്കെതിരെ പോലും കൊലക്കുറ്റം ചുമത്താത്തതിനെ കോടതി വിമര്‍ശിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss