|    Jul 28 Fri, 2017 4:38 pm
FLASH NEWS
Home   >  News now   >  

സിഖ് വംശജന് നേരെ വംശീയാക്രമണം;കത്തികൊണ്ട് മുടിമുറിച്ചു

Published : 8th October 2016 | Posted By: mi.ptk

mansingh

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സിഖ് വംശജന് നേരെ അക്രമം. ഐടി ജീവനക്കാരനായ മാന്‍സിംഗ് ഖല്‍സകിന് നേരെയാണ് ആക്രമണമുണ്ടായത്. ഒരുസംഘം ആളുകള്‍ മാന്‍സിംഗിന്റെ തലപ്പാവ് തട്ടിത്തെറിപ്പിക്കുകയും കത്തികൊണ്ട് മുടിമുറിക്കുകയും ചെയ്തു. കണ്ണിനും പരിക്കേല്‍പ്പിച്ചിട്ടുണ്ട്.
സെപ്തംബര്‍ 25ന് രാത്രി കാറില്‍ വീട്ടിലേക്ക് പോകുംവഴി ഒരുസംഘം ആളുകള്‍ കാറിന് നേരെ ബിയര്‍ കുപ്പി വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന് സംഘത്തിലെ ഒരാള്‍ കാറിന്റെ ജനാലയിലൂടെ മാന്‍സിങിന്റെ തല പുറത്തേക്ക് തള്ളിപ്പിടിക്കുകയും മറ്റുള്ളവര്‍ മുടി കത്തികൊണ്ട് മുറിക്കുകയുമായിരുന്നു.
ആക്രമണത്തില്‍ ശരീരത്തിന് പരിക്കേറ്റതായും സിഖ് വിശ്വാസത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും സിഖ് കൂട്ടായ്മ പുറത്തിറക്കിയ പ്രസ്താവനയില്‍ മാന്‍സിംഗ് പറഞ്ഞു.
നിരന്തരമുള്ള ആക്രമണങ്ങളില്‍ സിഖ് വിശ്വാസ സമൂഹം ആശങ്കയിലാണെന്ന് സിഖ് കൊയ് ലേഷന്‍ ലീഗല്‍ ഡയറക്ടര്‍ ഹര്‍സിമ്രാന്‍ കൗര്‍ പറഞ്ഞു. സംഭവം അപമാനിക്കലാണെന്നും അന്വേഷണം നടത്തി കുറ്റക്കാരെ പിടികൂടണമെന്നും യു.എസിലെ സിഖ് മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക