|    Oct 17 Tue, 2017 6:43 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സിഖ് വംശജന്‍ കനേഡിയന്‍ പാര്‍ട്ടി നേതാവ്‌

Published : 3rd October 2017 | Posted By: fsq

 

ടൊറന്റോ: സിഖ് വംശജനായ ജഗ്മീത് സിങിനെ(38) കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എന്‍ഡിപി) നേതാവായി തിരഞ്ഞെടുത്തു. കാനഡയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടികളിലൊന്നാണ് എന്‍ഡിപി. ആദ്യമായാണ് വെളുത്ത വംശജനല്ലാത്തയാള്‍ കാനഡയില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ തലപ്പത്ത് എത്തുന്നത്. 2019ല്‍ നടക്കുന്ന ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന് അഭിഭാഷകന്‍ കൂടിയായ ജഗ്മീത് ട്വിറ്ററില്‍ അറിയിച്ചു. കാനഡയില്‍ വെളുത്ത വംശജനല്ലാത്ത ആദ്യ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ജഗ്മീതാണ്. പഞ്ചാബില്‍നിന്നു കുടിയേറിയ ദമ്പതിമാരുടെ മകനാണ് ജഗ്മീത്. പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിന്റെ ആദ്യ റൗണ്ടില്‍തന്നെ അദ്ദേഹം വിജയിച്ചിരുന്നു. കാനഡയില്‍ 44 അംഗങ്ങളാണ് എന്‍ഡിപിക്കുള്ളത്. 338 അംഗ പാര്‍ലമെന്റില്‍ മൂന്നാംസ്ഥാനത്താണു പാര്‍ട്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക