|    Dec 14 Fri, 2018 2:59 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സിഖ് തീര്‍ത്ഥാടകരെ കാണാന്‍ അനുമതിയില്ല; വിദേശകാര്യ മന്ത്രാലയം അപലപിച്ചു

Published : 24th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പാകിസ്താന്‍ സന്ദര്‍ശിക്കുന്ന സിഖ് തീര്‍ത്ഥാടകരെ കാണുന്നതിന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നിഷേധിച്ച പാക് നടപടിയെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.
രണ്ടു ദിവസങ്ങളിലായി ഗുരുദ്വാര നങ്കണ സാഹിബിലും ഗുരുദ്വാര സച്ചാ സൗദയിലുമെത്തിയ ഇന്ത്യന്‍ തീര്‍ത്ഥാടകരെ കാണുന്നതില്‍ നിന്നു രണ്ട് ഇന്ത്യന്‍ നയതന്ത്ര ഉന്നതോദ്യോഗസ്ഥരെ തടഞ്ഞ പാകിസ്താന്റെ നടപടിയില്‍ ശക്തമായ പ്രതിഷേധമാണ് ഇന്ത്യ രേഖപ്പെടുത്തിയത്. പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം നേരത്തേ യാത്രാനുമതി നല്‍കിയിരിക്കെയാണ് നിഷേധാത്മകമായ നടപടിയുണ്ടായതെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
നാനാക് ഷാ ഫക്കീര്‍ എന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കുക വഴി ഇന്ത്യന്‍ സര്‍ക്കാര്‍ സിഖ് വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് അരന്‍ജീത് സിങ്, സുനില്‍ കുമാര്‍ എന്നിവരെ രണ്ടു ഗുരുദ്വാരകളിലേക്കും പ്രവേശിപ്പിക്കാതിരുന്നത്. നയതന്ത്ര, കോണ്‍സുലര്‍ ഉത്തരവാദിത്തം നിര്‍വഹിക്കാനാവാതെ ഇരു ഉദ്യോഗസ്ഥരും ഇസ്‌ലാമാബാദിലേക്കു മടങ്ങിയെന്നു മന്ത്രാലയം വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss