|    Mar 29 Wed, 2017 7:11 am
FLASH NEWS

സിഖ്കാരനെതിരായ ആക്രമണം: കനേഡിയന്‍ പൗരന് തടവ്

Published : 4th July 2016 | Posted By: SMR

ടൊറോന്റോ: ടൊറോന്റോ വാസിയായ സിഖ് യുവാവിനെ വംശീയാധിക്ഷേപം നടത്തി മര്‍ദ്ദിച്ച സംഭവത്തില്‍ 22കാരനായ കനേഡിയന്‍ പൗരന് 10 മാസം തടവ്. കഴിഞ്ഞ മാര്‍ച്ചില്‍ ക്യൂബെക്ക് സിറ്റിയില്‍ വച്ചായിരുന്നു സുപീന്ദര്‍ സിങ് ഖെഹ്‌റ എന്ന 29 കാരനെ ഗബ്രിയേല്‍ റോയര്‍ ട്രംബ്ലി മര്‍ദ്ദിച്ചത്. സുഹൃത്തുക്കളോടൊപ്പമായിരുന്ന റോയര്‍ സുപീന്ദറുടെ തലപ്പാവിനെ കളിയാക്കുകയും പിന്നീട് മര്‍ദ്ദിക്കുകയുമായിരുന്നു. അക്രമത്തില്‍ അപലപിച്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജ്യത്ത് ഇത്തരം ആക്രമണങ്ങള്‍ നീതീകരിക്കില്ലെന്നും പ്രതികരിച്ചിരുന്നു. കാനഡയില്‍ വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയ കേസിലാണ് ഇപ്പോള്‍ പ്രതിക്ക് തടവു ശിക്ഷ വിധിച്ചിരിക്കുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day