|    Dec 18 Mon, 2017 3:12 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സിക: യംഗൂണില്‍ സ്ത്രീകള്‍ ഗര്‍ഭം ധരിക്കരുതെന്ന് നിര്‍ദേശം

Published : 29th October 2016 | Posted By: SMR

നേയ്പിഡോ: മ്യാന്‍മറിലെ ഏറ്റവും വലിയ നഗരമായ യംഗൂണില്‍ സിക വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ അടുത്ത ആറുമാസത്തേക്ക് ഗര്‍ഭം ധരിക്കരുതെന്ന് സ്ത്രീകള്‍ക്ക് നിര്‍ദേശം. ഇതുസംബന്ധിച്ച് ഉടന്‍ ഔദ്യോഗിക നിര്‍ദേശം പുറപ്പെടുവിക്കും. ഗര്‍ഭിണികളിലെ സിക വൈറസ് സാന്നിധ്യം നവജാതശിശുക്കള്‍ക്ക് വൈകല്യമുണ്ടാക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ബ്രസീലിലാണ് സിക വൈറസ് മൂലം കുട്ടികള്‍ക്ക് തലച്ചോറിന് വൈകല്യം സംഭവിക്കുന്നതായി ആദ്യം കണ്ടെത്തിയത്. മ്യാന്‍മറില്‍ കഴിയുന്ന ഗര്‍ഭിണിയായ വിദേശവനിതയ്ക്ക് കഴിഞ്ഞ ദിവസം വൈറസ് ബാധ കണ്ടെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss