|    Mar 26 Sun, 2017 3:09 am
FLASH NEWS

സിക്‌സ് പായ്ക്കിനായി സ്റ്റിറോയ്ഡ് കുത്തിവെച്ച യുവാവ് മരിച്ചു, ജിം ഇന്‍സ്ട്രക്ടര്‍ ഒളിവില്‍

Published : 9th March 2017 | Posted By: frfrlnz

six-pack
ബെംഗലുരു: സിക്‌സ് പായ്ക്കിനായി സ്റ്റിറോയ്ഡ് കുത്തിവെച്ച യുവാവ്  മരിച്ചു.ബെംഗലുരുവിലെ കബോനപേട്ട് സ്വദേശി കിരണ്‍(26) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. മരണവുമായി ബന്ധപ്പെട്ട് കിരണ്‍ പോയിരുന്ന ജിമ്മിന്റെ  ഇന്‍സ്ട്രക്ട്ടര്‍, ഉടമ എന്നിവര്‍ക്കെതിരേ പോലിസ് കേസ്സെടുത്തിട്ടുണ്ട്.  ഇന്‍സ്ട്രക്ടര്‍ ഒളിവിലാണ്.
ജിം ഇന്‍സ്ട്രകട്‌റുടെ നിര്‍ദ്ദേശപ്രകാരം കിരണ്‍ സ്റ്റിറോയ്ഡ് കുത്തിവച്ചതാണ് മരണകാരണമെന്ന്  കിരണിന്റെ മാതാവ് പോലിസ് നല്‍കിയ പരാതിയില്‍ പറയുന്നു. എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിലെ താല്‍ക്കാലിക ഡ്രൈവറായ കിരണ്‍ ജനുവരിയിലാണ് ജിമ്മില്‍ ചേര്‍ന്നത്. ആറുമാസം കൊണ്ട് സിക്‌സ് പായ്ക്ക് ആവാമെന്ന ഇന്‍സ്ട്രക്ടറുടെ നിര്‍ദ്ദേശപ്രകാരം 25,000 രൂപ നല്‍കിയാണ് കിരണ്‍ ഇവിടെ ചേര്‍ന്നത്. ഫെബ്രുവരിയിലാണ് സ്റ്റിറോയ്ഡ് കുത്തിവയ്ക്കാന്‍ ജിമ്മില്‍ നിന്ന് നിര്‍ദ്ദേശിച്ചത്. ഈ മാസം ആദ്യമാണ് കിരണിന്റെ ആരോഗ്യനില വഷളായത്. സ്റ്റിറോയിഡ് ആണ് ആരോഗ്യനില മോശമാവാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

(Visited 1,127 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക