|    Nov 15 Thu, 2018 6:16 pm
FLASH NEWS
Home   >  Sports  >  Cricket  >  

സിക്‌സടിയില്‍ റെക്കോഡ് സ്വന്തമാക്കി രോഹിത്; മറികടന്നത് അഫ്രീദിയെ

Published : 1st November 2018 | Posted By: jaleel mv


തിരുവനന്തപുരം: വിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ 162 റണ്‍സ് ഉയര്‍ത്തി റെക്കോഡ് സ്വന്തമാക്കിയതിന് പിന്നാലെ അഞ്ചാം ഏകദിനത്തിലും മികച്ച പ്രകടനത്തോടെ റെക്കോഡ് പുസ്തകത്തില്‍ വീണ്ടും പേര് തുന്നിച്ചേര്‍ത്ത് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. അഞ്ചാം ഏകദിനത്തില്‍ സിക്‌സറുകള്‍ പറത്തിയതോടെ അന്താരാഷ്ട്ര ഏകദിന മല്‍സരങ്ങളില്‍ ഏറ്റവും കുറഞ്ഞ ഇന്നിങ്‌സുകളില്‍ 200 സിക്‌സറുകള്‍ തികയ്ക്കുന്ന താരമായി ഇന്ത്യന്‍ ഓപണര്‍ രോഹിത് ശര്‍മ മാറി. മല്‍സരത്തില്‍ തന്റെ രണ്ടാം സിക്‌സര്‍ നേടിയതോടെയാണ് രോഹിത് ഈ ചരിത്ര നേട്ടത്തിലെത്തിയത്. ആകെ അഞ്ച് സിക്‌സറുകളാണ് താരം ഇവിടെ അടിച്ചെടുത്തത്. താരത്തിന്റെ 187ാം ഏകദിന ഇന്നിങ്‌സായിരുന്നു കാര്യവട്ടത്തിലേത്. 195 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടം കൈവരിച്ച പാക് താരം ഷഹീദ് അഫ്രീദിയുടെ റെക്കോഡാണ് ഇതോടെ രോഹിത് പഴങ്കഥയാക്കിയത്.
ഏകദിന ക്രിക്കറ്റില്‍ 200 സിക്‌സറുകള്‍ നേടുന്ന ഏഴാമത്തെ ബാറ്റ്‌സ്മാനായും രോഹിത് ഇന്ന് മാറി. മഹേന്ദ്ര സിങ് ധോണിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരവുമാണ് ഇൗ ഹിറ്റമാന്‍. ധോണിയെ കൂടാതെ, പാക് താരം ഷഹീദ് അഫ്രീദി, വിന്‍ഡീസിന്റെ ക്രിസ് ഗെയില്‍, ലങ്കന്‍ ഓപണര്‍ സനത് ജയസൂര്യ, ഡിവില്ലിയേഴ്‌സ്, ബ്രണ്ടന്‍ മക്കല്ലം എന്നിവരാണ് രോഹിതിന് മുന്‍പ് ഏകദിനത്തില്‍ 200 സിക്‌സറുകള്‍ തികച്ച താരങ്ങള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss