|    Oct 22 Sun, 2017 7:21 pm
FLASH NEWS
Home   >  News now   >  

സിക്ക വൈറസ് മുതിര്‍ന്നവരിലും വൈകല്യത്തിന് കാരണമാവും

Published : 11th April 2016 | Posted By: sdq

zika-virus
വാഷിങ്ടണ്‍: ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന സിക്ക വൈറസ് കുഞ്ഞുങ്ങളിലെ മസ്തിഷ്‌ക വൈകല്യത്തിനു പുറമെ മുതിര്‍ന്നവരിലും വൈകല്യമുണ്ടാക്കുന്നതായി ശാസ്ത്രജ്ഞര്‍. തലച്ചോറിനെയും നട്ടെല്ലിനേയും ബാധിക്കുന്ന അക്യൂട്ട് ഡിസ്സെമിനേറ്റഡ് എന്‍സിഫാലോമിയെലിറ്റിസ് എന്ന അവസ്ഥയ്ക്കു സിക്ക കാരണമാവുമെന്നാണ് പുതിയ കണ്ടെത്തല്‍. തലച്ചോറിനും നട്ടെല്ലിനും പുറത്തുള്ള ഞരമ്പുകള്‍ക്കു തകരാറുണ്ടാക്കുന്നതിനും ഇത് താല്‍ക്കാലികമായി ശരീരഭാഗങ്ങള്‍ തളര്‍ന്നുപോവുന്നതിലേക്കും ചിലരില്‍ ശ്വാസ്സതടസ്സമുണ്ടാക്കുന്നതിലേക്കും നയിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കുന്ന വൈറസ് നാഡിസംബന്ധമായ കൂടുതല്‍ കേടുപാടുകള്‍ക്ക് കാരണമാവുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍ സൂചിപ്പിക്കുന്നത്. ബ്രസീലില്‍ ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് സിക്ക വൈറസ് ബാധമൂലം തലച്ചോറില്‍ വൈകല്യവുമായി ജനിച്ചത്. ഇതോടെയാണ് സിക്കയില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ ശ്രദ്ധിച്ചുതുടങ്ങിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക