|    Jan 23 Mon, 2017 2:04 pm
FLASH NEWS
Home   >  Sports  >  Others  >  

സിക്ക വൈറസ് ഭീതി: റഹോനിക്കും ഹലെപും ഒളിംപിക്‌സില്‍ നിന്ന് പിന്‍മാറി

Published : 17th July 2016 | Posted By: SMR

Untitled-1

പാരിസ്: ടെന്നിസ് താരങ്ങളായ കാനഡയുടെ മിലോസ് റഹോനിക്കും റുമാനിയയുടെ സിമോണ ഹലെപും റിയോ ഒളിംപിക്‌സില്‍ നിന്ന് പിന്‍മാറി. ബ്രസീലിലെ സിക്കാ വൈറസ് ബാധമുലമുള്ള അരോഗ്യ പരമായ ഭീതിമുലമാണ് ഒളിംപിക്‌സില്‍ നിന്നുള്ള പിന്മാറ്റത്തിനു കാരണമെന്നാണ് ഇരുവരുടെയും പ്രതികരണം.
സമാപിച്ച വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ റണ്ണറപ്പാവാന്‍ ലോക ഏഴാം റാങ്കുകാരനായ റഹോനിക്കിന് സാധിച്ചിരുന്നു. ഫൈനലില്‍ ബ്രിട്ടന്റെ ആന്‍ഡി മുറേയോടാണ് റഹോനിക്ക് പരാജയം ഏറ്റുവാങ്ങിയത്. ഒളിംപിക്‌സില്‍ നിന്നു പിന്മാറുന്നത് ഹൃദയ വേദനയോടെയാണെന്ന് 25 കാരനായ റഹോനിക്ക് പറഞ്ഞു.
അതേസമയം സിക്ക രോഗബാധയെ കുറിച്ച് അശങ്കാകുലയാണെന്നും തന്റെ കുംടുംബത്തിന്റെ പ്രതീക്ഷകള്‍ മാനിച്ചുകൊണ്ടാണ് റിയോ ഒളിംപിക്‌സില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിച്ചതെന്ന് ലോക റാങ്കിങില്‍ അഞ്ചാം സ്ഥാനക്കാരിയും 2014 ഫ്രഞ്ച് ഓപണില്‍ റണ്ണറപ്പ് കൂടിയായ ഹലെപ് വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജിലായിരുന്നു 24 കാരിയായ താരത്തിന്റെ വിശദീകരണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക