|    Jan 23 Mon, 2017 11:54 am
FLASH NEWS
Home   >  Sports  >  Others  >  

സിക്ക വൈറസ് ഭീതി: ടെന്നിസ് താരങ്ങളുടെ പിന്‍മാറ്റം തുടരുന്നു

Published : 18th July 2016 | Posted By: SMR

പ്രാഗ്: റിയോ ഒളിംപിക്‌സ് പടിവാതില്‍ക്കലെത്തി നില്‍ക്കേ സിക്ക വൈറസ് ഭീതിയെ തുടര്‍ന്ന് ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തില്‍ നിന്ന് ടെന്നിസ് താരങ്ങളുടെ പിന്‍മാറ്റം തുടരുന്നു.
കഴിഞ്ഞ ദിവസം പിന്‍മാറിയ മിലോസ് റഹോനിക്കിനും സിമോണ ഹലെപിനും പിന്നാലെ ചെക്ക് റിപബ്ലിക്ക് താരങ്ങളായ തോമസ് ബെര്‍ഡിച്ചും കരോലിന പ്ലിസ്‌കോവയും റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചു.
ഇതോടെ സിക്ക വൈറസ് ഭീതിയെ തുടര്‍ന്ന് പിന്‍മാറുന്ന ടെന്നിസ് താരങ്ങളുടെ എണ്ണം 10 കഴിഞ്ഞു. ജോഹന്‍ ഇസ്‌നര്‍, നിക് കിര്‍ജിയോസ്, ബെര്‍നാര്‍ഡ് ടോമിക്, സാം ക്യുറേ, ഫെലിസിയാനോ ലോപസ്, ഡൊമിനിക് ടിയെം എന്നിവര്‍ സിക്ക വൈറസ് ഭീതിയെ തുടര്‍ന്ന് നേരത്തെ റിയോ ഒളിംപിക്‌സില്‍ നിന്ന് പിന്‍മാറിയിരുന്നു.
ഞാന്‍ ക്ഷമ ചോദിക്കുന്നു, ഇത്തവണത്തെ റിയോ ഒളിംപിക്‌സില്‍ നിന്ന് പിന്‍മാറുന്നു. ബ്രസീലില്‍ സിക്ക വൈറസ് വ്യാപിക്കുന്നതാണ് ഒളിംപിക്‌സില്‍ നിന്ന് തന്റെ പിന്‍മാറ്റത്തിന് കാരണം- ലോക എട്ടാം റാങ്കുകാരനായ ബെര്‍ഡിച്ച് പറഞ്ഞു. സിക്ക വൈറസ് വ്യാപനമാണ് റിയോ ഒളിംപിക്‌സില്‍ നിന്ന് തന്റെ പിന്‍മാറ്റത്തിന് കാരണമെന്ന് ലോക 17ാം നമ്പറും 24 കാരിയുമാായ പ്ലിസ്‌കോവയും വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 62 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക