|    Apr 19 Thu, 2018 9:32 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സിക്ക വൈറസ്: പ്യുവെര്‍ട്ടോ റികോയില്‍ അടിയന്തരാവസ്ഥ

Published : 14th August 2016 | Posted By: SMR

വാഷിങ്ടണ്‍: സിക്ക വൈറസ്ബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്യുവെര്‍ട്ടോ റികോയില്‍ യുഎസ് സര്‍ക്കാര്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ചകളിലായി മേഖലയില്‍ 1914 പുതിയ സിക്ക വൈറസ്ബാധ റിപോര്‍ട്ട് ചെയ്യപ്പെട്ട് മണിക്കൂറുകള്‍ക്കകമായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഡിസംബറിലാണ് ഇവിടെ ആദ്യമായി വൈറസ്ബാധ റിപോര്‍ട്ട് ചെയ്യപ്പെടുന്നത്.
പ്യുവെര്‍ട്ടോ റികോയില്‍ പടര്‍ന്നുപിടിച്ച സിക്ക വൈറസിന്റെ തോത് മനസ്സിലാക്കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറി സില്‍വിയ ബുര്‍വനെല്‍ മേഖല സന്ദര്‍ശിച്ചിരുന്നു. 10,690 സിക്ക വൈറസ് ബാധിതരാണിവിടെയുള്ളത്. കൊതുകുകടിയിലൂടെ പടരുന്ന വൈറസ് 1035 ഗര്‍ഭിണികെളയും ബാധിച്ചിട്ടുണ്ട്. സിക്ക വൈറസ് ബാധിതരായ അമ്മമാര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് തലച്ചോറില്‍ വൈകല്യം വരെ സംഭവിക്കാം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss