|    May 26 Fri, 2017 9:28 am
FLASH NEWS

സിക്ക വൈറസ്: തായ്‌ലന്‍ഡില്‍ കുട്ടികള്‍ക്ക് അംഗവൈകല്യം

Published : 1st October 2016 | Posted By: SMR

ബാങ്കോക്: സിക്ക വൈറസ്ബാധമൂലം തായ്‌ലന്‍ഡില്‍ രണ്ടു കുട്ടികള്‍ക്കു തലച്ചോറില്‍ വൈകല്യം ബാധിച്ചതായി തായ്‌ലന്‍ഡ് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. തെക്കന്‍ ഏഷ്യയില്‍ ഇത്തരം കേസ് റിപോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമായാണ്. സിക്ക വൈറസ് ബാധിച്ച കുട്ടികള്‍ക്കു തലച്ചോറിനും തലയ്ക്കും വലിപ്പക്കുറവുണ്ടാവുന്നതായി നേരത്തേ സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയിലെ ഏതാനും രാജ്യങ്ങളില്‍ സിക്ക വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും പരത്തുന്ന ഈഡിസ് വിഭാഗത്തില്‍ പെട്ട കൊതുകാണ് സിക്ക വൈറസും പരത്തുന്നത്. കഴിഞ്ഞവര്‍ഷം ബ്രസീലിലാണ് ആദ്യമായി സിക്ക വൈറസ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day