|    Dec 19 Wed, 2018 7:13 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സിക്കിമില്‍ എന്‍ആര്‍സി വേണമെന്ന് ആദിവാസി സമുദായങ്ങള്‍

Published : 12th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) വേണമെന്ന ആവശ്യവുമായി സിക്കിമിലെ വിവിധ ആദിവാസി സമുദായങ്ങള്‍ രംഗത്ത്. ആദിവാസി സമുദായങ്ങള്‍ക്ക് ഭീഷണിയാവുന്ന തരത്തില്‍ സംസ്ഥാനത്ത് ആളുകളുടെ പ്രവാഹം പരിഹരിക്കാനെന്നോണം ഇതോടൊപ്പം ഇന്നര്‍ ലൈന്‍ പെര്‍മിറ്റും (ഐഎല്‍പിഎസ്) നടപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ജനങ്ങള്‍ സംസ്ഥാനത്തേക്ക് പ്രവഹിക്കുന്നത് പരിശോധിക്കുക എന്നതാണ് ഇപ്പോഴുള്ള ആവശ്യം. സംശയാസ്പദമായ പൗരത്വമുള്ള നിരവധിപേര്‍ സംസ്ഥാനത്ത് താമസിക്കുന്നുണ്ടെന്നും സിക്കിം തദ്ദേശീയ ലെപ്ച്ച ആദിവാസി സംഘം ജനറല്‍ സെക്രട്ടറി താഷി ലാമു ലെപ്ച്ച പറഞ്ഞു. സിക്കിം അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിയമവിരുദ്ധ പലായനക്കാരുടെ സ്ഥലമായി മാറിയെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
വടക്ക് ചൈനയുമായും പടിഞ്ഞാറ് നേപ്പാളുമായും കിഴക്ക് ഭൂട്ടാനുമായും അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് സിക്കിം. പശ്ചിമബംഗാളുമായി തെക്കന്‍ അതിര്‍ത്തിയും ബംഗ്ലാദേശുമായും സിക്കിം തൊട്ടുകിടക്കുകയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss