|    Apr 25 Tue, 2017 6:13 am
FLASH NEWS

സികെ നായിഡു: കേരളത്തിനു ജയം

Published : 3rd November 2016 | Posted By: SMR

സിക്കന്തരാബാദ്: സികെ നായിഡു അണ്ടര്‍ 23 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിനു രണ്ടാം ജയം. ഹൈദരാബാദിനെ 29 റണ്‍സിനാണ് കേരളം  തോല്‍പ്പിച്ച ത്. രണ്ടാമിന്നിങ്‌സില്‍ 197 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദിന് 168 റ ണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ജയത്തോടെ കേരളം ആറു പോയിന്റ് സ്വന്തമാക്കി.
ടോസ് നേടിയ കേരളം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ വിഷ്ണു വിനോദിന്റെ (62)യും എസ് നിസാറിന്റെ(65)യും അര്‍ധസെഞ്ച്വറിക്കരുത്തില്‍ കേരളം 235 റ ണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങില്‍ അക്ഷയ് അഞ്ച് വിക്കറ്റുകള്‍ നേടിയപ്പോള്‍ ഹൈദരാബാദ് 145 റണ്‍സിനു കൂടാരംകയറി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day