|    Jan 23 Mon, 2017 6:06 am
FLASH NEWS

സിഐ മര്‍ദിച്ചതായി പരാതി; സ്ഥലമിടപാടുകാരന്‍ ആശുപത്രിയില്‍

Published : 26th September 2016 | Posted By: SMR

തൊടുപുഴ: തൊടുപുഴ പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മര്‍ദിച്ചതായി ആരോപിച്ച് സ്ഥലമിടപാടുകാരന്‍ ആശുപത്രിയില്‍ ചികില്‍സ തേടി. കരിമണ്ണൂര്‍ നെല്ലിമല കുമ്പിളിമൂട്ടില്‍ ജെയ്‌സണ്‍ (45) ആണ് കരിമണ്ണൂര്‍ ഗവ. ആശുപത്രിയില്‍ ചികില്‍സ തേടിയത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ആറിന്  ശേഷം തൊടുപുഴ സിഐ ഓഫിസില്‍ വച്ച് മര്‍ദിച്ചതായാണ് ജെയ്‌സണ്‍ പറഞ്ഞത്. ഭാര്യാപിതാവിന്റെയും സുഹൃത്തുക്കളുടെയും മുന്നില്‍ വച്ച് മര്‍ദിച്ച ശേഷം രണ്ട് മണിക്കൂറോളം സ്‌റ്റേഷനില്‍ നിര്‍ത്തി. പിന്നീട് കരിമണ്ണൂര്‍ പോലിസിനെ വിളിച്ചുവരുത്തി അവരുടെ വാഹനത്തില്‍ കരിമണ്ണൂര്‍ സ്‌റ്റേഷനിലെത്തിച്ച ശേഷമാണ് ജാമ്യത്തില്‍ വിട്ടതെന്നും ജെയ്‌സണ്‍ പറഞ്ഞു.
ജെയ്‌സണ്‍ പറയുന്നതിങ്ങനെയാണ:് മാസങ്ങള്‍ക്ക് മുമ്പ് സുഹൃത്തിന് കോടിക്കുളത്തിനടുത്ത് പത്ത് സെന്റ് സ്ഥലം വാങ്ങി നല്‍കിയിരുന്നു. ഇതിന്റെ ആധാരം കാണാതെ പോയതുമായി ബന്ധപ്പെട്ട് സുഹൃത്ത് ഇക്കഴിഞ്ഞ 21ന് തന്റെ വീട്ടിലെത്തി ബഹളം ഉണ്ടാക്കുകയും തുടര്‍ന്ന് കരിമണ്ണൂര്‍ ടൗണില്‍ വച്ച് വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇതിന്റെ പേരില്‍ കരിമണ്ണൂര്‍ പോലിസ് സ്‌റ്റേഷനില്‍ കേസുണ്ട്. പിന്നീട് സുഹൃത്ത് ആധാരം നഷ്ടപ്പെട്ടതായി കാണിച്ച് തൊടുപുഴ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഇതന്വേഷിക്കുന്നതിന്റെ ഭാഗമായി തന്നെയും ടൗണിലെ ആധാരം എഴുത്തുകാരിയായ വനിതയേയും വെള്ളിയാഴ്ച രാവിലെ 10ന് തൊടുപുഴ എസ്‌ഐ വിളിപ്പിച്ചിരുന്നു. തുടര്‍ന്നാണ്  സിഐയുടെ മര്‍ദനമെന്നു ജെയ്‌സണ്‍ ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക