|    Oct 15 Mon, 2018 8:40 pm
FLASH NEWS

സിഐയ്‌ക്കെതിരേ കെപിസിസി എക്‌സിക്യൂട്ടീവ് അംഗം വധഭീഷണി മുഴക്കിയെന്നു പരാതി

Published : 19th September 2017 | Posted By: fsq

 

തൊടുപുഴ: സിഐയ്‌ക്കെതിരെ കെപിസിസി എക്‌സിക്യുട്ടീവ് അംഗം വധഭീഷണി മുഴക്കിയെന്നു പരാതി. സ്റ്റേഷനില്‍ ഒപ്പിടാനെത്തിയ കെപിസിസി അംഗമാണ് സിഐയ്‌ക്കെതിരെ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്നു പരാതിയില്‍ പറയുന്നു. കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായ മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സി പി മാത്യുവിനെതിരെ തൊടുപുഴ പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. തൊടുപുഴയില്‍ കെഎസ് യു നടത്തിയ മാര്‍ച്ചിന് നേരേ ഉണ്ടായ പോലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് നടത്തിയ ഹര്‍ത്താലില്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസ് സമുച്ചയത്തിന് നേരേ അക്രമണം ഉണ്ടായിരുന്നു. ഈ കേസില്‍ പ്രതിയായ സി പി മാത്യുവും മറ്റുള്ളവരും ഹൈക്കോടതിയില്‍ നിന്നു ജാമ്യമെടുത്തു. എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും പോലിസ് സ്‌റ്റേഷനില്‍ എത്തി ഒപ്പിടണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ കേസിലുള്‍പ്പെട്ട മറ്റുള്ളവരോടൊപ്പം എത്തി ഒപ്പിട്ട് തിരികെ കാറില്‍ കയറുന്ന സമയത്ത് സിഐ എന്‍ ജി ശ്രീമോനെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്‌തെന്നാണ് കേസ്. പുറത്തു പോകാന്‍ സ്‌റ്റേഷന്‍ വരാന്തയിലേക്ക് വന്നപ്പോള്‍ വധഭീഷണി മുഴക്കുകയായിരുന്നു എന്നാണ് സിഐ പറയുന്നത്. എന്നാല്‍ ഒപ്പിട്ട് തിരികെ ഇറങ്ങി കാറില്‍ കറാന്‍ നേരം സി ഐ വന്ന്  ഭീഷണിപ്പെടുത്തിയതായി സി പി മാത്യു പറഞ്ഞു. ഇതേ തുടര്‍ന്ന് വാക്കേറ്റമുണ്ടായി. ഒപ്പിടാനെത്തിയ തന്നെ ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സി ഐക്കെതിരെ ഡി ജി പിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഹൈക്കോടതിയിലും പരാതി നല്‍കുമെന്ന് സി പി മാത്യു വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss