|    Aug 18 Fri, 2017 6:50 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സിഐടിയു സംസ്ഥാന സമ്മേളനത്തിന് പാലക്കാട്ട് ഉജ്വല തുടക്കം

Published : 29th October 2016 | Posted By: SMR

പാലക്കാട്: സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനും എതിരായ ചെറുത്തുനില്‍പ്പുകളുടെ സ്മരണകള്‍ തുടിക്കുന്ന പാലക്കാടിന്റെ മണ്ണില്‍ സിഐടിയു പതിമൂന്നാം സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം. നൂറുകണക്കിന് തൊഴിലാളികളുടെ സാന്നിധ്യത്തില്‍ ആവേശം അലയടിച്ച അന്തരീക്ഷത്തിലാണ് മൂന്നുദിവസം നീളുന്ന സമ്മേളനത്തിന് തുടക്കം കുറിച്ച് പതാക ഉയര്‍ന്നത്. പൊതുസമ്മേളന നഗരിയായ കോട്ടമൈതാനിയിലെ ഇ ബാലാനന്ദന്‍ നഗറില്‍ സ്വാഗതസംഘം കണ്‍വീനര്‍ പി കെ ശശി എംഎല്‍എ പതാക ഉയര്‍ത്തി.
സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ കെ ദിവാകരന്‍ പതാക ഏറ്റുവാങ്ങി. സംസ്ഥാന സെക്രട്ടറി വി സി കാര്‍ത്യായനി കൊടിമരവും  സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ പ്രഭാകരനും എം എസ് സ്‌കറിയയും ദീപശിഖയും ഏറ്റുവാങ്ങി. സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ, സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍, ജനറല്‍ സെക്രട്ടറി എളമരം കരീം, മന്ത്രി എ കെ ബാലന്‍, മുതിര്‍ന്ന നേതാക്കളായ എം എം ലോറന്‍സ്, കെ എം സുധാകരന്‍, അഖിലേന്ത്യാ സെക്രട്ടറി പി നന്ദകുമാര്‍, സിപിഎം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പതാക ഉയര്‍ത്തല്‍ ചടങ്ങ്.
പ്രതിനിധി സമ്മേളനത്തിന് ഇന്നു രാവിലെ മുനിസിപ്പല്‍ ടൗണ്‍ഹാളിലെ സി കണ്ണന്‍ നഗറില്‍ തുടക്കമാവും. തിരഞ്ഞെടുത്ത 555 പ്രതിനിധികള്‍ പങ്കെടുക്കും. രാവിലെ 9.30ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തും. അഖിലേന്ത്യാ—ജനറല്‍ സെക്രട്ടറി തപന്‍സെന്‍ ഉദ്ഘാടനം ചെയ്യും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക