|    Feb 24 Fri, 2017 7:21 am

സിഐടിയു അക്രമം; എസ്ഡിപിഐ മണ്ഡലം പ്രസിഡന്റിന് പരിക്ക്

Published : 11th November 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: സിഐടിയു പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചു പരിക്കേല്‍പ്പിച്ച എസ്ഡിപിഐ മണ്ഡലം പ്രസിഡന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി മണ്ഡലം പ്രസിഡന്റ് അറക്ക മൊയ്തൂട്ടിയെയാണ് പരിക്കുകളോടെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി 9.30ഓടെയാണ് സംഭവം. കഴിഞ്ഞ 11 വര്‍ഷമായി ടൗണിലെ ചുമട്ടുതൊഴിലാളിയായ ഫൈസല്‍ എസ്ഡിപിഐയുടെ ചുമട്ടുതൊഴിലാളി സംഘടനയായ എസ്ഡിടിയുവില്‍ ചേര്‍ന്നിരുന്നു. ഇതിന്റെ പേരില്‍ ഫൈസലിന്് നേരെ നിരന്തരം മാനസിക-ശാരീരിക പീഡനം തുടരുകയാണ്. ഇതുസംബന്ധിച്ച് മറ്റു തൊഴിലാളി യൂനിയന്‍ നേതാക്കളുമായി എസ്ഡിപിഐയുടെയും എസ്ഡിടിയുവിന്റെയും നേതാക്കള്‍ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിച്ച് മടങ്ങുന്നതിനിടെയാണ് സിഐടിയു പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി മര്‍ദിച്ചത്. മണ്ഡലം ഖജാഞ്ചി തോമസ്, കമ്മിറ്റി അംഗം മജീദ്, ചുമട്ടുതൊഴിലാളി ഫൈസല്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൊയ്തൂട്ടിയെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സുല്‍ത്താന്‍ ബത്തേരി പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചികില്‍സയില്‍ കഴിയുന്ന മൊയ്തൂട്ടിയെ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് പി ആര്‍ കൃഷ്ണന്‍കുട്ടി, ജനറല്‍ സെക്രട്ടറി എന്‍ ഹംസ, സെക്രട്ടറി അഡ്വ. കെ എ അയ്യൂബ് എന്നിവര്‍ സന്ദര്‍ശിച്ചു. അക്രമമാര്‍ഗത്തിലൂടെ തൊഴിലാളികള്‍ക്കിടയില്‍ ആധിപത്യം സ്ഥാപിക്കാന്‍ സിഐടിയു നടത്തുന്ന ശ്രമം ചെറുത്തുതോല്‍പിക്കുമെന്നു നേതാക്കള്‍ അറിയിച്ചു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുന്നതു വരെ നിയമനടപടികളുമായി മുന്നോട്ടുപോവും. ചുമട്ടുതൊഴിലാളികളെ രാഷ്ട്രീയ ബലിയാടുകളാക്കി മാറ്റുന്ന തന്ത്രം ഇനി വിലപ്പോവില്ലെന്ന തിരിച്ചറിവിലാണ് എസ്ഡിടിയു പ്രവര്‍ത്തകര്‍ക്കെതിരേ അക്രമം അഴിച്ചുവിടുന്നത്്. ചുമട്ടുതൊഴിലാളികള്‍ ഇതു തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക