|    May 24 Wed, 2017 11:51 am
FLASH NEWS

സിഐടിയു അംഗത്വം: മൂത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ക്ക് കൂട്ടസ്ഥലംമാറ്റം

Published : 3rd August 2016 | Posted By: SMR

കൊച്ചി: കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ചിട്ട് ആന്റ് ഫിനാന്‍സ് എംപ്ലോയീസ് യൂനിയനി (സിഐടിയു)ല്‍ അംഗത്വമെടുത്ത മുത്തൂറ്റ് ഫിനാന്‍സ് എന്ന സ്ഥാപനത്തിലെ ജീവനക്കാര്‍ക്കു കാരണം കൂടാതെ സ്ഥലംമാറ്റം. സംഭവത്തില്‍ പ്രതിഷേധിച്ച് സംഘടനയുടെ നേതൃത്വത്തില്‍ ഇന്നു ധര്‍ണ നടത്തും. രാവിലെ 10ന് മുത്തൂറ്റ് ഫിനാന്‍സിന്റെ എറണാകുളത്തുള്ള ഹെഡ് ഓഫിസിനു മുന്നിലാണ് ധര്‍ണ നടത്തുന്നത്. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എം എം ലോറന്‍സ് ഉദ്ഘാടനം ചെയ്യും. വിവിധ ട്രേഡ്‌യൂനിയന്‍ നേതാക്കള്‍ പങ്കെടുക്കും.
സംഘടനയില്‍ അംഗത്വം എടുത്ത 25ലധികം ജീവനക്കാരെയാണ് സംസ്ഥാനത്തിനു പുറത്തുള്ള വിദൂര ശാഖകളിലേക്ക് സ്ഥലംമാറ്റിയതെന്ന് യൂനിയന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആഗസ്ത് 21ന് എറണാകുളത്ത് സംഘടനയുടെ സംസ്ഥാന കണ്‍വന്‍ഷന്‍ നടക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്നായിരുന്നു സ്ഥലംമാറ്റം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day