|    Dec 18 Mon, 2017 8:59 am
Home   >  Todays Paper  >  Page 1  >  

സിഐക്ക് സസ്‌പെന്‍ഷന്‍

Published : 8th November 2016 | Posted By: SMR

തൃശൂര്‍: വടക്കാഞ്ചേരി കൂട്ടമാനഭംഗക്കേസില്‍ പേരാമംഗലം സിഐ എം മണികണ്ഠന് സസ്‌പെന്‍ഷന്‍. തന്നോട് മോശമായി പെരുമാറിയെന്ന പരാതിക്കാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ റേഞ്ച് ഐജി എം ആര്‍ അജിത്കുമാറാണ് സിഐ എം മണികണ്ഠനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഡബ്ബിങ് ആര്‍ട്ടിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മി ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയ കേസില്‍ സിഐ എം മണികണ്ഠനെതിരേയും പരാമര്‍ശമുണ്ടായിരുന്നു.
പരാതി കൊടുക്കാന്‍ എത്തിയപ്പോള്‍ സിഐ ഉള്‍പ്പെടെയുള്ള ചില പോലിസുകാര്‍ അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. പരാതിക്കാരോട് അപമര്യദയായി പെരുമാറിയതുമായി ബന്ധപ്പെട്ട് സിഐക്കെതിരേ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പോലിസിന്റെ നടപടി. പലരും പുറത്തു പറയാന്‍ തയ്യാറാവാതിരുന്ന കേസുകള്‍ സാമൂഹിക പ്രവര്‍ത്തക ടി പാര്‍വതിയാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. സിഐക്കെതിരേ പേര് വെളിപ്പെടുത്തി പരാതി നല്‍കാന്‍ ശോഭ ബാലമുരളിയെന്ന വീട്ടമ്മ തയ്യാറായെന്നും പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss