|    Apr 26 Thu, 2018 10:57 pm
FLASH NEWS

സിഐഎസ്എഫ് ജവാന്റെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും

Published : 20th February 2016 | Posted By: SMR

താമരശേരി: ഒഡീഷയിലെ ബാലിഗാവ് റയില്‍വേ സ്‌റ്റേഷനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സിഐഎസ്എഫ് ജവാന്‍ കട്ടിപ്പാറ ചെട്ടിപ്പറമ്പില്‍ ജോസ് പി ജോസഫി(44)ന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും. ഉച്ചക്ക് 12.30ന് താമരശേരി കാരാടിയില്‍ നിന്ന് പൗരാവലി മൃതദേഹം സ്വീകരിച്ച് വിലാപയാത്രയായി കട്ടിപ്പാറ നസ്‌റത്ത് യുപി സ്‌കൂള്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിനുവെയ്ക്കും. 2 മണിയോടെ സിഐഎസ്എഫ്, പോലിസ് എന്നിവരുടെ ഔദ്യോഗിക ബഹുമതികളോടെ കട്ടിപ്പാറ ഹോളിഫാമിലി പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.
ആസാമില്‍ ജോലി ചെയ്യുകയായിരുന്ന ജോസ് പി ജോസഫ് കഴിഞ്ഞ എട്ടാം തിയ്യതിയാണ് അവധിയെടുത്ത് നാട്ടിലേയ്ക്ക് പുറപ്പെട്ടത്. നാട്ടിലെത്താത്തതിനെത്തുടര്‍ന്ന് ഭാര്യ ലിറ്റിഷ്യ മലപ്പുറം പോലിസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ ഒഡീഷയിലെ ബാലിഗാവ് റയില്‍വേ സ്‌റ്റേഷനു സമീപം മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss