|    Dec 10 Mon, 2018 1:54 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ താമസസ്ഥലത്ത് ദുരൂഹമരണം: യുവതിയെ തിരിച്ചറിഞ്ഞു

Published : 22nd November 2018 | Posted By: kasim kzm

കൊണ്ടോട്ടി: കരിപ്പൂര്‍ സിഐഎസ്എഫ് സബ് ഇന്‍സ്—പെക്ടറുടെ താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. ജാര്‍ഖണ്ഡ് സ്വദേശിയായ ഫാത്തിമ ഖത്തൂല്‍ (28) ആണ് മരിച്ചത്.
ഉത്തര്‍പ്രദേശ് സ്വദേശിയും ഒരുവര്‍ഷത്തിലേറെ കരിപ്പൂര്‍ വിമാനത്താവള സിഐഎസ്എഫ് സബ് ഇന്‍സ്‌പെക്ടറുമായ വിശ്വജിത്ത് സിങിന്റെ കരിപ്പൂര്‍ ഉണ്യാല്‍പറമ്പില്‍ ക്വാര്‍േട്ടഴ്‌സില്‍ തിങ്കളാഴ്ച രാത്രിയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഒരു വര്‍ഷത്തോളമായി തന്റെ കൂടെ താമസിക്കുന്ന ബിഹാര്‍ സ്വദേശി നിഷ എന്നാണ് വിശ്വജിത്ത് സിങ് പോലിസിന് നല്‍കിയ മൊഴി. എന്നാ ല്‍ പോലിസ് നടത്തിയ പരിശോധനയില്‍ യുവതിയുടേതായി രണ്ട് തിരിച്ചറിയല്‍ കാ ര്‍ഡുകള്‍ കണ്ടെടുത്തിരുന്നു. രണ്ടിലും വ്യത്യസ്ത വിലാസവും പേരുമാണുള്ളത്. ആധാര്‍ കാര്‍ഡില്‍ ഉത്തര്‍പ്രേദശ് സ്വദേശിയായ ഫാത്തിമ നിഷയെന്നും തിരിച്ചറിയല്‍ കാര്‍ഡില്‍ ജാര്‍ഖണ്ഡ് സ്വദേശിയായ ഫാത്തിമ ഖത്തൂല്‍ എന്നുമാണുള്ളത്. ഈ യുവതിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും തനിക്ക് അറിയില്ലെന്നാണ് വിശ്വജിത് പോലിസിന് നല്‍കിയിരുന്ന മൊഴി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അലഹബാദില്‍ വച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്ന് ഇയാള്‍ പറയുന്നു. പിന്നീട് കുറച്ചുകാലം ഇരുവരും ഒന്നിച്ച് താമസിച്ചിരുന്നു. ഇതിനിടെ ഇരുവരും അകന്നെങ്കിലും പിന്നീട് യുവതിയുമായി വീണ്ടും ബന്ധം സ്ഥാപിക്കുകയും ഒരുമിച്ച് താമസിക്കുകയുമായിരുന്നു. അവധി കഴിഞ്ഞ് സ്വദേശത്ത് നിന്ന് ഭാര്യയുമായി ഇയാള്‍ തിങ്കളാഴ്ച രാത്രി താമസസ്ഥലത്തെത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടത്. വാതില്‍ മുട്ടി വിളിച്ചിട്ടും തുറക്കാതായതോടെ പിന്‍ഭാഗത്തെ ജനല്‍ ചില്ല് പൊട്ടിച്ച് വീടിനകത്തേക്ക് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടതെന്ന് ഇയാള്‍ പോലിസിനോട് പറഞ്ഞത്. യുവതിയുടെ സഹോദരനെ പോലിസ് വിവരമറിയിച്ചിട്ടുണ്ട്്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
യുവതിയുടെ ഇരുകൈകളിലെയും ഞരമ്പ് മുറിച്ച് കഴുത്തില്‍ ഷാള്‍ മുറുകിയ നിലയിലായിരുന്നു മൃതദേഹം. മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. മുറിയില്‍ നിന്ന് കത്തിയും ബ്ലേഡും പോലിസ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.
വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം. ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ സ്ഥലത്തെത്തി കേസ് വിലയിരുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss