|    Dec 11 Tue, 2018 9:10 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സിഐഎയുടെ നിഗമനം തള്ളി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

Published : 24th November 2018 | Posted By: kasim kzm

വാഷിങ്ടണ്‍: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയെ കൊലപ്പെടുത്താന്‍ സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉത്തരവിട്ടെന്ന സിഐഎയുടെ നിഗമനം തള്ളി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സിഐഎയുടെ തോന്നലാണെന്നും അതു സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും ട്രംപ് പറഞ്ഞു.
കുറ്റകൃത്യത്തെ താന്‍ വെറുക്കുന്നു. അതു മറച്ചുവയ്ക്കുന്നതിനെയും. കിരീടാവകാശിയും ഇതിനെ വെറുക്കുന്നുണ്ട്. ആരോപണങ്ങള്‍ അദ്ദേഹം ശക്തമായി നിഷേധിച്ചതാണെന്നും ട്രംപ് പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ നീക്കങ്ങള്‍ ആവശ്യമാണെന്നു സിഐഎ ഉദ്യോഗസ്ഥരും കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. കൊലപാതകത്തിന് ഉത്തരവാദികള്‍ ആരാണെന്നു വെളിപ്പെടുത്താന്‍ ട്രംപ് തയ്യാറായില്ല.
ലോകം ദുഷ്ടത നിറഞ്ഞതാണെന്നും അതിനാല്‍ കൊലപാതകത്തില്‍ ലോകത്തിന് ഉത്തരവാദിത്തമുണ്ടെന്നും ട്രംപ് പറഞ്ഞു. സൗദി അറേബ്യക്കെതിരേ ഉന്നയിക്കുന്ന ആരോപണം മറ്റു രാജ്യങ്ങളിലായിരുന്നെങ്കിലും ഇതേ നിലപാടായിരുന്നു സ്വീകരിക്കുക. തങ്ങള്‍ക്ക് ഒരാളെയും സഖ്യകക്ഷികളാക്കാന്‍ കഴിയില്ലെന്നും ട്രംപ് പറഞ്ഞു. സമാനമായ കുറ്റത്തില്‍ എല്ലാ യുഎസ് സഖ്യകക്ഷികളും കുറ്റക്കാരാണെന്നു താന്‍ കരുതുന്നുവെന്ന തരത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.
അതേസമയം, സംഭവത്തില്‍ ട്രംപ് കണ്ണടച്ച് ഇരുട്ടാക്കുന്നതായാണ് അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നതെന്നു തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലൂത്ത് കാവൂസ് ഒഗ്‌ലു അറിയിച്ചു. ഖഷഗ്ജിയെ നിശ്ശബ്ദനാക്കാന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നിര്‍ദേശം നല്‍കുന്ന ടെലിഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ റെക്കോര്‍ഡ് ചെയ്ത വിവരം യുഎസ് തങ്ങളെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം തുര്‍ക്കിയിലെ ഹുര്‍രിയത്ത് പത്രമാണ് റിപോര്‍ട്ട് പുറത്തുവിട്ടത്. കഴിയുന്നത്ര വേഗം ഖഷഗ്ജിയെ ഇല്ലാതാക്കണമെന്നു കിരീടാവകാശി നിര്‍ദേശം നല്‍കിയതായും റിപോര്‍ട്ടിലുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss