|    Jul 28 Fri, 2017 2:25 pm
FLASH NEWS

സിഎസ്‌ഐ വാര്‍ഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനം

Published : 9th November 2016 | Posted By: SMR

കോട്ടയം: കേരളത്തിലേക്കുള്ള സിഎംഎസ് മിഷനറി ആഗമനത്തിന്റെ 200ാം വാര്‍ഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനം 11, 12, 13 തിയ്യതികളില്‍ കോട്ടയത്തു നടക്കും. ആഗോള ക്രൈസ്തവ നേതാക്കന്മാരും കേരളത്തിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ നേതൃത്വവും ദ്വിശതാബ്ദി സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. 11ന് സിഎസ്‌ഐ ബിഷപ്‌സ് കൗണ്‍സിലും കലാസന്ധ്യയും നടക്കും. 12ന് ഉച്ചയ്ക്ക് 2ന്  കോട്ടയം പോലിസ് പരേഡ് മൈതാനത്ത് നിന്നാരംഭിക്കുന്ന സാക്ഷ്യ നിര്‍വഹണ സന്ദേശ പദയാത്രയില്‍  വിശ്വാസികള്‍ പങ്കെടുക്കും. പദയാത്ര റവ. തോമസ് നോര്‍ട്ടണ്‍ നഗറില്‍ (കോട്ടയം നെഹ്‌റു സ്റ്റേഡിയത്തില്‍) എത്തിച്ചേരുമ്പോള്‍ 4ന് ദ്വിശതാബ്ദി സമാപന സമ്മേളനം ആരംഭിക്കും. തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ സിഎസ്‌ഐ ഡപ്യൂട്ടി മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ ഉമ്മന്‍ അധ്യക്ഷത വഹിക്കും. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സിഎസ്‌ഐ മോഡറേറ്റര്‍. മോസ്റ്റ് റവ. ഡോ. ജി. ദൈവാശീര്‍വാദം, മുഖ്യമന്ത്രി പിണറായി വിജയന്‍, ആഫ്രിക്കന്‍ ആര്‍ച്ച് ബിഷപ്പ് മോസ്റ്റ് റവ. ഡോ. ആല്‍ബര്‍ട്ട് ചാമ, മാര്‍ത്തോമാ സഭാ അധ്യക്ഷന്‍ മോസ്റ്റ് റവ. ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലിത്താ, സിഎന്‍ഐ മോഡറേറ്റര്‍ മോസ്റ്റ് റവ. ഡോ. പി കെ സാമന്തറായി, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി ആര്‍ സോനാ എന്നിവര്‍ ചേര്‍ന്ന് ദ്വിശതാബ്ദി ദീപം തെളിയിക്കും.  സിഎസ്‌ഐ സഭയുടെ 24 മഹായിടവകയില്‍ നിന്നുള്ള ബിഷപ്പുമാര്‍, വിദേശ പ്രതിനിധികള്‍, മന്ത്രിമാര്‍, എംപിമാര്‍ എംഎല്‍എമാര്‍ മറ്റു ജനപ്രതിനിധികള്‍ സംബന്ധിക്കും. റാലിക്കും സമ്മേളനത്തിനുമായി വിപുലമായ ഒരുക്കങ്ങള്‍ ചെയര്‍മാന്‍ ബിഷപ്പ് തോമസ് കെ ഉമ്മന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക